
സ്വന്തം ലേഖകൻ
കോട്ടയം : പുണ്യം പൂങ്കാവനം സംസ്ഥാന ദിനാഘോഷം എരുമേലിയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.
പുണ്യം പൂങ്കാവനം സംസ്ഥാന നോഡൽ ഓഫീസർ പി. വിജയൻ റിപ്പോർട്ട് സമർപ്പിച്ചു. ജില്ലാ പൊലീസ് മേധാവി ജി ജയദേവ് അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റിട്ട: അസിസ്റ്റൻ്റ് കമാന്ഡൻ്റ് അശോക് കുമാർ, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ സന്തോഷ് കുമാർ, എരുമേലി സ്റ്റേഷൻ ഹൗസ് ഓഫീസർ സജീവ് ചെറിയാന്‍, കാഞ്ഞിരപ്പള്ളി സബ് ഇന്‍സ്പെക്ടര്‍ എം എസ് ഷിബു എന്നിവർ പ്രസംഗിച്ചു. പ്രസ്തുത ചടങ്ങിൽ പുണ്യം പൂങ്കാവനം സേവകരെ പൊന്നാടയണിയിച്ച് ആദരിച്ചു.



