രാമപുരത്ത് ജനമൈത്രി പൊലീസ് കാമറകൾ സ്ഥാപിച്ചു

രാമപുരത്ത് ജനമൈത്രി പൊലീസ് കാമറകൾ സ്ഥാപിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : രാമപുരം ജനമൈത്രി പൊലീസിൻ്റെ മേൽനോട്ടത്തിൽ രാമപുരത്തെ വിവിധ സന്നദ്ധ സംഘടനകൾ ധനകാര്യ സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ എന്നിവയുടെ സഹകരണത്തോടെ വിവിധസ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.

ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് കാമറയുടെ സ്വിച്ച് ഓൺ ചെയ്തു. പാലാ ഡിവൈ.എസ്.പി സാജു വർഗീസ് അധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബൈജു ജോൺ പുതിയേടത്ത്ചാലി, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ് , വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സണ്ണി പുരയിടം,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജേഷ് കുമാർ പി എസ്, രാമപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അജേഷ് കുമാർ എ, രാമപുരം എസ് ഐ ഡിനി എ.പി പൊലീസ് ഓഫീസർ കെ സി രാജപ്പൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ കാമറകൾ സ്പോൺസർ ചെയ്ത സംഘടനകൾക്ക് ഉപഹാരങ്ങൾ നൽകി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ പ്രശാന്ത് കുമാർ പി.ആർ, തങ്കമ്മ കെ.എ എന്നിവരെ ആദരിച്ചു