
സ്വന്തം ലേഖകൻ
കോട്ടയം: എന്തിനാണ് കോട്ടയത്തിന് ഇങ്ങനെയൊരു പിങ്ക് പൊലീസ്…? മരച്ചോട്ടിലെ തണലും, കടല കൊറിക്കലും, പച്ചക്കറി വാങ്ങലും മാത്രം നടത്തിയാൽ മതിയോ?
നാഗമ്പടത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും യുവതി ചാടിയ സംഭവത്തിൽ പിങ്ക് പൊലീസ് കാണിച്ചത് ഗുരുതര അനാസ്ഥയാണ്. രണ്ട് വനിതാ എഎസ്ഐമാരാണ് ഇന്നലെ നഗരത്തിൽ പിങ്ക് ടീമിലുണ്ടായിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പിങ്ക് പൊലീസ് സ്ഥലത്തെത്തിയില്ലെന്നാണ് പരാതി. ശനിയാഴ്ച രാത്രി ഏഴോടെയാണ് നാഗമ്പടം ചെമ്പരത്തിമൂട് വളവിൽ നാടകീയമായ സംഭവം അരങ്ങേറിയത്.
പോട്ട ധ്യാനകേന്ദ്രത്തിലേക്ക് മാതാപിതാക്കൾക്കൊപ്പം പോകുകയായിരുന്ന
യുവതി കാറിനുള്ളിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ
യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതാണ് എന്ന് സംശയിച്ച് നാട്ടുകാർ ട്രാഫിക് പൊലീസിനെ വിളിച്ചു വരുത്തി.
സ്ഥലത്തെത്തിയതോടെയാണ് യഥാർത്ഥ സംഭവമെന്താണെന്ന് പൊലീസിന് മനസിലായത്. യുവതി അക്രമാസക്തയായതിനാൽ ഉടൻ തന്നെ പിങ്ക് പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഒരു മണിക്കൂർ പിന്നിട്ടിട്ടും പിങ്ക് പൊലീസ് സ്ഥലത്തെത്തിയില്ല.
രാത്രി ഏഴ് മണി കഴിഞ്ഞാൽ പിങ്ക് പൊലീസിനെ കോട്ടയം നഗരത്തിൽ കാണാൻ കിട്ടില്ല. വൈകുന്നേരങ്ങളിൽ ഇത്തരത്തിൽ ഏതെങ്കിലും പ്രശ്നത്തിൽപ്പെട്ട് വരുന്ന സ്ത്രീകളെ സംരക്ഷിക്കേണ്ട ചുമതല ഉള്ളതിനാൽ ഏഴ് മണിയോട് കൂടി പണി നിർത്തി മുങ്ങുകയാണ് പിങ്ക് പൊലീസ് ചെയ്യുന്നത്.
പിങ്ക് പൊലീസ് സ്ഥലത്തെത്താതിനെ തുടർന്ന് കോട്ടയം ലീഗൽ തോട്ട് കോളേജിൽ പഠിക്കുന്ന നിയമ വിദ്യാർത്ഥിനികളായ ഷാഹിന, ജിൻസി എന്നിവരുടെ സഹായത്തോടെയാണ് ട്രാഫിക് പൊലീസ് അക്രമാസക്തയായ യുവതിയെ വനിതാ സെല്ലിലേക്ക് മാറ്റിയത്.
ഇന്നലെ രാത്രി ഏഴ് മുതൽ എട്ട് വരെ നഗരത്തിൽ യാതൊരു സ്ഥലത്തും ഗതാഗതകുരുക്കുണ്ടായിരുന്നില്ല. എത്ര വലിയ ഗതാഗതാക്കുരുക്കുണ്ടായാലും സൈറൺ മുഴക്കി പാഞ്ഞു വരാനുള്ള സംവിധാനമുള്ള വാഹനമാണ് പിങ്ക് പൊലീസ് ഉപയോഗിക്കുന്നത്. എന്നിട്ടും പിങ്ക് പൊലീസ് സ്ഥലത്തെത്തിയില്ല. ഇതിൽ ദുരൂഹത ഉണ്ട്.
പിങ്ക് പൊലീസ് തണൽ പറ്റി മരച്ചുവട്ടിൽ കിടക്കുകയാണെന്നും കടല കൊറിക്കുകയാണെന്നും, രണ്ട് മാസം മുൻപ് തേർഡ് ഐ ന്യൂസ് കൊടുത്ത വാർത്ത സത്യമാണെന്ന് ഇതോടുകൂടി തെളിഞ്ഞു







