സ്വന്തം ലേഖകൻ
കോട്ടയം: പഴയിടം ഇരട്ട കൊലപാതക കേസിന്റെ അന്തിമ വിധി 24-ന്. പിതൃസഹോദരിയെയും, ഭർത്താവിനെയും കൊലപ്പെടുത്തിയ കേസിൽ കോട്ടയം പഴയിടം ചൂരപ്പാടി അരുൺ ശശിയാണ് (39) പ്രതി. ഭവനഭേദനം,മൃഗീയമായ കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങളാണ് പ്രതി അരുണിൻ്റെ മേൽ കണ്ടെത്തിയിരുന്നത്.
കോട്ടയം അഡീഷണൽ സെഷൻസ് കോടതി (2) ജഡ്ജി ജെ.നാസറാണ് കേസിൽ ശിക്ഷ വിധിക്കുക. അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. കെ ജിതീഷാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദൃസാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെയും, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി
അരുൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.