ദേശീയ പണിമുടക്ക് ജീവനക്കാരുടെ പ്രാദേശിക പ്രചരണ യോഗങ്ങൾ പൂര്‍ത്തിയായി പന്തം കൊളുത്തി പ്രകടനം നടത്തി
സ്വന്തം ലേഖകൻ
കോട്ടയം : കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് നവംബർ 26-ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം ജിവനക്കാരും അദ്ധ്യാപകരും ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ പ്രചരന്ന യോഗങ്ങൾ സംഘടിപ്പിച്ചു. സമര മുന്നണികളായ ആക്ഷൻ കൗൺസിലും സമരസമിതിയും സംയുക്തമായാണ് യോഗങ്ങൾ സംഘടിപ്പിച്ചത്.
ഇന്ന് പണിമുടക്ക് സന്ദേശവുമായി മുദ്രാവാക്യം വിളിച്ചാണ് ജീവനക്കാരും അദ്ധ്യാപകരും ഓഫീസ് വിട്ടിറങ്ങുന്നത്. തുടര്‍ന്ന് എല്ലാ ഏരിയാ കേന്ദ്രങ്ങളിലും സംയുക്തമായി പന്തംകൊളുത്തി പ്രകടനം നടത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്ത് എന്‍ജിഒ യൂണിയന്‍ ഓഫീസ് പരിസരത്തു നിന്നാണ് പന്തംകൊളുത്തി പ്രകടനം ആരംഭിക്കുന്നത്.
കോവിഡ് ചികിത്സാ കേന്ദ്രം ഉൾപ്പെടെയുള്ള അവശ്യ സർവീസുകളിൽ ജീവനക്കാർ ഹാജർ പുസ്തകത്തിൽ ഒപ്പിടാതെ ബാഡ്ജ് ധരിച്ച് ജോലി ചെയ്യും.
Third Eye News Live
0