സ്വന്തം ലേഖകൻ
കോട്ടയം: നിയന്ത്രണംവിട്ട ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് ഗുരുതര പരിക്ക്. എട്ടാം മൈലിലിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു അപകടം. കടയുടമയായ ഉദയശ്രീ (31) എന്ന യുവതി ലോറിക്കടിയില്‍പ്പെട്ടു. ഏറെനേരം പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്.
പരിക്കേറ്റവരായ അനീഷ്, ജനിത്ത്, ആശിഷ്, രാകേഷ് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പാടിയില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി, നിയന്ത്രണം വിട്ട് വഴിയോരത്തെ ചായക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന്റെ കാരണം എന്നാണ് പ്രാഥമിക നിഗമനം.