play-sharp-fill
കോട്ടയം കുറിച്ചിയിൽ ചേട്ടന്റെ സംസ്കാരത്തിനു പിന്നാലെ അനുജനും മരിച്ചു

കോട്ടയം കുറിച്ചിയിൽ ചേട്ടന്റെ സംസ്കാരത്തിനു പിന്നാലെ അനുജനും മരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : രണ്ട് ദിവസം മുൻപ് മരിച്ച ചേട്ടൻരെ സംസ്കാര ചടങ്ങുകൾക്കു പിന്നാലെ അനുജനും യാത്രയായി. കുറിച്ചി കോയിത്ര കെ.ടി ചാക്കോ (87 ) ആണ് മരിച്ചത്.

സഹോദരൻ മർക്കോസ് രണ്ട് ദിവസം മുൻപ് മരിച്ചിരുന്നു. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മടങ്ങിയെത്തിയപ്പോഴാണ് ചാക്കോയുടെ മരണം സംഭവിച്ചത്. തിങ്കളാഴ്ച മരിച്ച മർക്കോസിന്റെ സംസ്കാരം ജൂ​ലൈ 26 ബുധനാഴ്ചയാണ് നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ : പരേതയായ മറിയാമ്മ ചാക്കോ (കറ്റോട് വെള്ളേമ്പള്ളി കുടുംബാംഗമാണ് ). മക്കൾ: സൂസമ്മ തോമസ് , മർക്കോസ് ജേക്കബ് (ഐ.ആർ.ഇ.എൽ ആലുവ) , ബിനു ജേക്കബ് (സൗദി). മരുമക്കൾ : കല്ലിശേരി മതുക്കുഴി കുറ്റിയിൽ എം.ടി തോമസ് (റിട്ട. റെയിൽവേ ബാംഗ്ലൂർ ) , ജെസി മർക്കോസ് (കിഴക്കേ അക്കൽ കുറ്റൂർ ) , പ്രിൻസി ബിനു തെക്കുറുഞ്ഞി തോപ്പിൽ തിരുവൻ വണ്ടൂർ. ഭൗതിക ദേഹം ജൂലൈ 28 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിലെത്തിക്കും. സംസ്കാരം ജൂലൈ 29 ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് അഞ്ചിന് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻ പളളിയിൽ.