video
play-sharp-fill

കോട്ടയം പള്ളത്ത് എസ്ബിഐ ബാങ്കിന് മുന്നിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ പിക്കപ്പ് വാനിൽ ഇടിച്ച് അപകടം; കാർ തലകീഴായി മറിഞ്ഞ് യുവതിയുൾപ്പെടെ രണ്ടുപേർക്ക്  പരിക്ക്

കോട്ടയം പള്ളത്ത് എസ്ബിഐ ബാങ്കിന് മുന്നിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ പിക്കപ്പ് വാനിൽ ഇടിച്ച് അപകടം; കാർ തലകീഴായി മറിഞ്ഞ് യുവതിയുൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പള്ളം എസ്ബിഐ ബാങ്കിന് സമീപം വാഹനാപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ പിക്കപ്പ് വാനിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. കാർ യാത്രികരായ രണ്ടുപേർക്ക് പരിക്ക്. കാറിലുണ്ടായിരുന്ന സ്ത്രീയുൾപ്പെടെ രണ്ടുപേർക്കാണ് പരിക്കേറ്റത്.

കോട്ടയം ഭാഗത്തു നിന്നും ചിങ്ങവനത്തേക്കു പോകുകയായിരുന്ന കാർ പള്ളത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കാർ തലകീഴായി മറിഞ്ഞു.

അപകടത്തെത്തുർന്ന് എം .സി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group