കോട്ടയം പാലായിൽ സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; മൂന്ന് കോയിൽ വെടിമരുന്ന് തിരിയും മുപ്പത്തഞ്ചോളം പശയും നൂറ്റിമുപ്പതോളം കെപ്പും കണ്ടത് തൊഴിലുറപ്പ് തൊഴിലാളികൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം പാലായിൽ സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; മൂന്ന് കോയിൽ വെടിമരുന്ന് തിരിയും മുപ്പത്തഞ്ചോളം പശയും നൂറ്റിമുപ്പതോളം കെപ്പും കണ്ടത് തൊഴിലുറപ്പ് തൊഴിലാളികൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാലാ കാർമ്മൽ ജംഗ്ഷന് സമീപം സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പാറ ക്വാറിയിൽ ഉപയോഗിക്കുന്ന രീതിയിലുള്ളതാണ് സ്ഫോടക വസ്തുക്കൾ.

മൂന്ന് കോയിൽ വെടിമരുന്ന് തിരിയും മുപ്പത്തഞ്ചോളം പശയും നൂറ്റിമുപ്പതോളം കെപ്പും സമീപത്താണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴി വൃത്തിയാക്കാൻ എത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് സ്ഫോടക വസ്തുക്കൾ കണ്ടത്. സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.