
സ്വന്തം ലേഖകൻ
പാലാ : പാലായിൽ ലോട്ടറി കച്ചവടക്കാരായ യുവതിയേയും യുവാവിനേയും മരിച്ചനിലയിൽ കണ്ടെത്തി
അഞ്ചുദിവസം മുൻപ് കാണാതായ യുവതിയെയാണ് ഐ.ഐ.ഐ.ടി.യ്ക്ക് സമീപത്തെ റബര്‍ത്തോട്ടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവിനെ കണ്ടെത്തിയത് കുടക്കച്ചിറയ്ക്ക് സമീപം തൂങ്ങി മരിച്ച നിലയിലുമാണ്
പ്രീതി എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരത്തിൽ ലോട്ടറി വില്പന നടത്തിയിരുന്ന പ്രകാശിനെയാണ് ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചതാണോയെന്ന് സംശയമുണ്ട്.
പ്രീതിയെ അഞ്ചുദിവസം മുൻപ് കാണാതായിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു