
കോട്ടയം: പാലാ കുടുംബ കോടതിയിൽ അഡീഷണൽ കൗൺസലർമാരുടെ പാനൽ തയറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 1000 രൂപ ദിവസ വേതന നിരക്കിലാണ് നിയമനം.
സോഷ്യൽ വർക്കിൽ ബിരുദമോ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമോ ഉള്ളവരായിരിക്കണം. ഫാമിലി കൗൺസലിംഗിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
അപേക്ഷകൾ ബയോഡേറ്റയും പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾക്കൊപ്പം ജനുവരി ഒൻപതിന് ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപ് പാലാ കുടുംബകോടതി ഓഫീസിൽ ലഭിക്കണം. ഫോൺ: 04822 216044.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


