കന്യാസ്ത്രീയുടെ വിവാദ ഓണസന്ദേശം: കന്യാസ്ത്രീയ്ക്കു പിൻതുണയുമായി എസ്.എഫ്.ഐ കോട്ടയം ജില്ലാ പ്രസിഡന്റ്; എസ്.എച്ച്.ഒയുടെ കാക്കി പാന്റ്‌സ് ശാഖയിൽ നിന്നും ലഭിച്ചതായിരിക്കും; പിണറായി പൊലീസിനെ തള്ളിപ്പറഞ്ഞ് ജില്ലാ പ്രസിഡന്റ്; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

കന്യാസ്ത്രീയുടെ വിവാദ ഓണസന്ദേശം: കന്യാസ്ത്രീയ്ക്കു പിൻതുണയുമായി എസ്.എഫ്.ഐ കോട്ടയം ജില്ലാ പ്രസിഡന്റ്; എസ്.എച്ച്.ഒയുടെ കാക്കി പാന്റ്‌സ് ശാഖയിൽ നിന്നും ലഭിച്ചതായിരിക്കും; പിണറായി പൊലീസിനെ തള്ളിപ്പറഞ്ഞ് ജില്ലാ പ്രസിഡന്റ്; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കന്യാസ്ത്രീയുടെ വിവാദ ഓണ സന്ദേശത്തിന്റെ അലയൊലികൾ തീർന്നതിനു പിന്നാലെ കന്യാസ്ത്രീയെ പിൻതുണച്ച് എസ്.എഫ്.ഐ കോട്ടയം ജില്ലാ പ്രസിഡന്റ് രംഗത്ത്. കന്യാസ്ത്രീയെ പിൻതുണച്ച എസ്.എഫ്്.ഐ ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജോസഫാണ് രംഗത്ത് എത്തിയത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജസ്റ്റിൻ ജോസഫ് വിവാദമായ പ്രസംഗം നടത്തിയ കന്യാസ്ത്രീയെ പിൻതുണച്ചിരിക്കുന്നത്.

കന്യാസ്ത്രീയെ പിൻതുണച്ച ജസ്റ്റിൻ, ഇവരെ കൊണ്ടു മാപ്പ് പറയിപ്പിച്ച് വീഡിയോ എടുത്ത സ്‌റ്റേഷൻ ഹൗസ് ഓഫിസറെയും വിമർശിക്കുന്നു. ഈ സ്റ്റേഷൻ ഹൗസ് ഓഫിസറുടെ കാക്കി പാന്റ് ശാഖയിൽ നിന്നും ലഭിച്ചതാണോ എന്ന ചോദ്യമാണ് ജസ്റ്റിൻ ഉയർത്തുന്നത്.
കന്യാസ്ത്രീയുടെ വിവാദമായ വീഡിയോയും മാപ്പ് പറച്ചിലും ഇവിടെ കാണാം-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്റ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
വളരെ നിരാശ തോന്നിയ ഒരു സംഭവം. ആദ്യമൊക്കെ ആർ.എസ്.എസുക്കാർ ഓണം വാമന ജയന്തിയാണ് എന്നൊക്കെ പറയുമ്പോൾ നമ്മുക്കത് ട്രോളിനുള്ള ഇരയായിരുന്നു. എന്നാൽ ഇന്ന് അത് ‘ഫണം വിടർത്തിയാടുന്ന ഫാസിസത്തിന്റെ ഇരകളാണ് നാം’ എന്ന ഭയമാണ് സൃഷ്ടിക്കുന്നത്.

സംഭവം ഇതാണ്. ഓണത്തോടനുബന്ധിച്ച് കോട്ടയം നെടുങ്കുന്നം സെന്റ തെരേസ സ്‌കൂൾ എച്ച്.എം സിസ്റ്റർ റീത്താമ്മ ഒരു ഓണ സന്ദേശം വാട്ട്‌സാപ്പിലൂടെ പങ്കു വെക്കുന്നു. ചവിട്ടി താഴ്ത്തപ്പെടുന്നവന്റെ ആഘോഷമാണ് ഓണം എന്നതാണ് മെസേജ്.പ്രത്യക്ഷമായോ പരോക്ഷമായോ മതസ്പർദ്ധപരമായ യാതൊരു കണ്ടന്റും വീഡിയോയിൽ ഇല്ല. പക്ഷേ വീഡിയോ മെസേജിനെതിരെ ഹിന്ദു ഐക്യവേദി രംഗതെത്തി. വാമന മൂർത്തി അപമാനിക്കപ്പെട്ടിരിക്കുന്നു, മതസ്പർദ്ദ ഉണ്ടാക്കാൻ സിസ്റ്റർ ശ്രമിക്കുന്നു എന്നാരോപിച്ചു പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി.

പൊല്ലാപ്പിനൊന്നും പോകേണ്ട എന്ന് കരുതി ആയിരിക്കണം പോലീസ് സ്റ്റേഷനിൽ മാപ്പെഴുതി കൊടുക്കാൻ സിസ്റ്റർ തയ്യാറായി. കാര്യങ്ങൾ അവിടെയും നിന്നില്ല. സിസ്റ്റർ തന്നെ മാപ്പ് ഉറക്കെ വായിക്കണം എന്ന് ഹിന്ദു ഐക്യവേദിക്ക് നിർബന്ധം.ഈ മാപ്പുപറച്ചിൽ വീഡിയോ 33,000 + ഫോളോവേഴ്‌സ് ഉള്ള ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ ഫേസ്ബുക്കിൽ പേജിൽ വരെ വരുന്നു. ഇതൊക്കെ അനുവദിച്ച് കൊടുത്ത നാടിന്റെ സമാധനന്തരീഷം പുലർത്താൻ പാടുപെട്ടു ആ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മഹാമഹാമനസ്‌കതയും കാണാതെ പോവരൂത്. അങ്ങേര് ഇട്ടിരിക്കുന്ന കാക്കി പാൻറ്‌സ് ആർ.എസ്.എസ് ശാഖയിൽ നിന്നും ലഭിച്ചതായിരിക്കും. ഇമ്മാതിരി ഉദ്യോഗസ്ഥർക്ക് നാടിന്റ ക്രമസമാധാന പരിപാലനം നൽകിയാൽ ആർഎസ്എസിന് കാര്യങ്ങൾ എളുപ്പമാണ്.

അത്ഭുതം അതല്ല. ഒരു യുവദീപ്തിയും കെ.സിവൈ.എമ്മും ഒരു വാക്ക് കൊണ്ട് പോലും ഒരു പ്രതിഷേധം രേഖപ്പെടുത്തിയിട്ടില്ല. ഒരു ധ്യാന ഗുരുവും പ്രഘോഷണം നടത്തിയിട്ടില്ല. ഒരു മെത്രാന്മാരും ഇടയലേഖനം എഴുതിയിട്ടില്ല. ‘ഒരു തിരുവത്താഴ’ ചിത്ര സംരക്ഷകരും ഒന്നും അറിഞ്ഞമട്ടില്ല. അവര് സ്വീഡനിലും നോർവെയിലെയും മുസ്ലീം മതമൗലികവാദികളായ അഭയാർത്ഥികൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഉൽക്ഠണയിലാണ്. അല്ലങ്കിൽ ആർ.എസ്.എസ് ഇറക്കുന്നതിലും നല്ല മുസ്ലിം വിരുദ്ധ വീഡിയോ പ്രചരിപ്പിക്കുന്ന തിരക്കിലാണ്.
ഇന്നലെയും മുസ്ലിം വിരുദ്ധത കുത്തിനിറച്ച വട്ടായിൽലച്ചന്റെ വിഡീയോ ഉണ്ടായിരുന്നു.

ആർ.എസ്.എസ്. കുനിയാൻ പറയുമ്പോൾ മുട്ടിലിഴയുന്ന ഇവിടുത്തെ ക്രൈസ്തവസഭാ മേലാധികാരികൾ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. ആഗസ്റ്റ് 5-നെ മോഡി അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ടു പുതിയ ഹിന്ദു രാഷ്ട്രത്തിനെ ശിലയിട്ടപ്പോൾ ഒരു വാക്ക് മിണ്ടിയില്ലല്ലോ? മിണ്ടിയാലും ഇല്ലങ്കിലും ആ രാഷ്ട്രത്ത് ഇവിടുത്ത് ക്രിസ്ത്യാനികളും ഇല്ല.. അതാണ് വസ്തുത. ആ വസ്തുത മറച്ച് മുസ്ലീങ്ങളെ പറ്റി ബിജെപി ഐ.ടി പടച്ചു വിടുന്ന നുണകൾ കോർത്തിണക്കി, ബിജെപി ഉള്ളതുകൊണ്ടാണ് ഇവിടെ മുസ്ലിങ്ങൾ ഒതുങ്ങി നിൽക്കുന്നത് എന്ന് തരത്തിൽ ഉള്ള മെസ്സേജുകൾ ഇടതടവില്ലാതെ അയച്ചു നാട്ടിൽ വെറുപ്പ് ഉണ്ടാകുന്ന ക്രിസ്ത്യാനികൾ ഇതൊക്കെ ഓർക്കുന്നത് വളരെ നല്ലതാണ്. ജസ്റ്റ്റ്റിൻ്റെ എഫ് ബി പേജ് ലിങ്ക് – https://m.facebook.com/story.php?story_fbid=1668755436631896&id=100004923666196

എന്നാൽ ,പോലീസ് ചെയ്തത് നിയമപരമായ കാര്യങ്ങൾ മാത്രമാണെന്നും , മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കറുകച്ചാൽ പൊലീസ് അറിയിച്ചു. നാട്ടിൽ സമാധന അന്തരീക്ഷം നഷ്ടപ്പെട്ട് വർഗീയ ലഹളയായി മാറാൻ സാധ്യത ഉണ്ടായിരുന്ന പ്രശ്നം രമ്യമായി പരിഹരിക്കുകയാണ് പോലീസ് ചെയ്തത്. രണ്ടു കുട്ടരും തമ്മിൽ ഒത്തു തീർപ്പ് ഉണ്ടാക്കാൻ പൊലീസ് മധ്യസ്ഥത വഹിച്ചിട്ടില്ല. കന്യാസ്ത്രീ മാപ്പ് പറയുന്ന സന്ദർഭത്തിൽ പൊലീസോ , എസ്.എച്ച്.ഒ യോ സ്ഥലത്ത്  ഉണ്ടായിരുന്നില്ല. ഇരു സമുദായങ്ങൾ തമ്മിൽ സംഘർഷം ഒഴിവാക്കുന്നതിന് നിയമപരമായ ഇടപെടൽ നടത്തുക മാത്രമാണ് പൊലീസ് ചെയ്തത്. മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ് എന്നും കറുകച്ചാൽ പൊലീസ് അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് മാസ്ക് വെയ്ക്കാതെയും അനാവശ്യമായി റോഡിലിറങ്ങി നടക്കുന്നവർക്കെതിരെയും കർശന നടപടി സ്വികരിക്കുന്നതിൽ ചിലർക്ക് ഉണ്ടായിട്ടുള്ള അതൃപ്തിയാണ് ഇത്തരം അഭിപ്രായങ്ങൾക്ക് കാരണമെന്നും,  വിട്ടുവീഴ്ച ഇല്ലാതെ നിയമം കർശനമായി നടപ്പാക്കുമെന്നും   എസ് എച്ച് ഒ പറഞ്ഞു