video
play-sharp-fill
ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു:  ജീവനക്കാര്‍ ആഹ്ലാദത്തില്‍

ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു: ജീവനക്കാര്‍ ആഹ്ലാദത്തില്‍

സ്വന്തം ലേഖകൻ

കോട്ടയം: പതിനൊന്നാം ശമ്പളകമ്മീഷന്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍റ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാരും അദ്ധ്യാപകരും പ്രകടനവും യോഗവും നടത്തി.

പ്രതിസന്ധികളുടെ കാലത്തും എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിക്കുന്ന ഇടതുപക്ഷമുന്നണി സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് ജില്ലയിലെ എല്ലാ ഏരിയാകേന്ദ്രങ്ങളിലും ജീവനക്കാരുടെ വമ്പിച്ച പങ്കാളിത്തത്തോടെയാണ് ആഹ്ലാദപ്രകടനങ്ങള്‍ നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനത്തെ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്‌ നായര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പാലായില്‍ എകെപിസിടിഎ സംസ്ഥാനപ്രസിഡന്റ് പ്രൊഫ.ജോജി അലക്സും കോട്ടയം ടൗണ്‍ ഏരിയയില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍കുമാറും

ആര്‍പ്പൂക്കര-ഏറ്റുമാനൂരില്‍ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം പി എന്‍ കൃഷ്ണന്‍ നായരും വൈക്കത്ത് യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനില്‍ കുമാറും പാമ്പാടിയില്‍ സജിമോന്‍ തോമസും ചങ്ങനാശ്ശേരിയില്‍ കെഎംസിഎസ്‍യു ജില്ലാ സെക്രട്ടറി ബിജുമോനും കാഞ്ഞിരപ്പള്ളിയില്‍ യൂണിയന്‍ ജില്ലാ ട്രഷറര്‍ സന്തോഷ് കെ കുമാറും സംസാരിച്ചു.