
സ്വന്തം ലേഖകൻ
കോട്ടയം: നട്ടാശ്ശേരി പുത്തേട്ട് വെട്ടിക്കാക്കുഴിയിൽ അജൈവ മാലിന്യങ്ങള്‍ സംഭരിക്കാന്‍ സ്ഥാപിച്ച മിനി എം സി എഫ് തീപിടിച്ചു.
വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, നിറഞ്ഞിരുന്നതിനാൽ ഇവയിലേക്ക് തീ അതിവേഗം പടർന്ന് വലിയ അഗ്നിബാധയാണുണ്ടായത്.
തൊട്ടു സമീപത്തെ വൈദ്യുതി പോസ്റ്റിലേക്കും, കേബിളുകളിലേക്കും തീ പടർന്നിരുന്നു. അപകടം അറിഞ്ഞ് ഉടൻ തന്നെ കെ എസ് ഇ ബി അധികൃതർ പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം വിശ്ചേദിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.



