
സ്വന്തം ലേഖകൻ
കോട്ടയം:നാട്ടകം സിമന്റ് കവലയിൽ എൻ.എസ്.എസ് കരയോഗത്തിന്റെ കെട്ടിടത്തിനു മുകളിൽ കയറിനിന്ന് ആത്മഹത്യാഭീഷണിയുമായി യുവാവ്. മണിക്കൂറുകൾ ചിങ്ങവനം പൊലീസിനെ വലച്ച് യുവാവ്
പാമ്പാടി സ്വദേശിയായ ഇയാൾ ബംഗളൂരുവിൽ വിദ്യാർത്ഥിയാണ്. അവധിക്ക് നാട്ടിൽ വന്നതിനുശേഷം മാനസീക സംഘർഷത്തിലായിരുന്നുവെന്നും അതിന്റെ ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കൾ. വെള്ളിയാഴ് രാവിലെ വീട്ടിൽനിന്നും പുറത്തേക്ക് പോയ ഇയാളെക്കുറിച്ച് വീട്ടുകാർ അന്വേഷിക്കുകയായിരുന്നു. അതിനിടെയാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം യുവാവിനെ അനുനയിപ്പിച്ച് ആത്മഹത്യയിൽ നിന്നു പിന്തിരിപ്പിച്ചു. തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ച് അവർക്കൊപ്പം വിട്ടയച്ചു.







