
ഖത്തറിൽ വാഹനാപകടം; ട്രക്കിനു പിറകിൽ കാറിടിച്ച് കോട്ടയം വൈക്കം സ്വദേശി മരിച്ചു
കോട്ടയം: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കോട്ടയം വൈക്കം സ്വദേശി ജോയ് മാത്യു ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ ദുഖാൻ ഹൈവേയിലാണ് അപകടം ഉണ്ടായത്. 47 വയസായിരുന്നു. 13 വർഷത്തോളമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു.
ജോലി ആവശ്യാർത്ഥം ഷാഹാനിയയിൽ പോയി തിരിച്ചു വരുംവഴി ദുഖാൻ റോഡിൽ ട്രക്കിനു പിറകിൽ കാറിടിച്ചായിരുന്നു അപകടം. മനോരമ ഓൺലൈൻ അസോസിയേറ്റ് പ്രൊഡ്യൂസർ ആയ ശ്രീദേവി ജോയ് ആണു ഭാര്യ.
ശ്രീദേവി ദീർഘകാലം ഖത്തറിൽ മാധ്യമ പ്രവർത്തകയായിരുന്നു.വൈക്കം ചെമ്മനത്തുകര ഒഴവൂർ വീട്ടിൽ പരേതനായ മാത്യുവിൻ്റെയും തങ്കമ്മയുടേയും മകനാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻഡസ്ട്രിയൽ ഏരിയ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ സമിതിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.
Third Eye News Live
0