കോട്ടയം നാഗമ്പടത്ത് സ്വകാര്യ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നാ​ഗമ്പടത്ത് എൽഐസി ഓഫിസിന് സമീപം സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം.

നാ​ഗമ്പടം സ്റ്റാന്റിൽ നിന്നിറങ്ങിവന്ന മുണ്ടക്കയം പൊൻകുന്നം റൂട്ടിലോടുന്ന സെന്റ് തോമസ് ബസ് ഏറ്റുമാനൂർ ഭാ​ഗത്തു നിന്നും നാ​ഗമ്പടെ പാലം ഇറങ്ങിവന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.55 ഓടോയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിക്കപ്പ് വാൻ അശ്രദ്ധമായി വലതുവശത്തേക്ക് തിരിച്ചതാണ് അപകടകാരണം. ആളപായമില്ല. വാഹനാപകടത്തെത്തുടർന്ന് ന​ഗരത്തിൽ അല്പനേരം ​ഗതാ​ഗതം തടസപ്പെട്ടു.