video
play-sharp-fill

നാഗമ്പടം ജി.എസ്.റ്റി ഓഫീസിൽ കയറി ലാപ്ടോപ്പും, ടാബുകളും മോഷ്ടിച്ച സംഭവം ; മുഖ്യ പ്രതി അറസ്റ്റിൽ

നാഗമ്പടം ജി.എസ്.റ്റി ഓഫീസിൽ കയറി ലാപ്ടോപ്പും, ടാബുകളും മോഷ്ടിച്ച സംഭവം ; മുഖ്യ പ്രതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം : നാഗമ്പടം ജി.എസ്.റ്റി ഓഫീസിൽ കയറി ലാപ്ടോപ്പും, ടാബുകളും മോഷ്ടിച്ച കേസിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നേപ്പാൾ സ്വദേശിയായ ബൽറാം നാഗർജി (42) എന്നയാളെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

ഇയാള്‍ കഴിഞ്ഞമാസം 23ന് രാത്രിയിൽ കോട്ടയം നാഗമ്പടത്ത് പ്രവർത്തിക്കുന്ന ജി.എസ്.റ്റി ഓഡിറ്റിംഗ് ഓഫീസ് കമ്പിവടി ഉപയോഗിച്ച് കുത്തിത്തുറന്ന് ഓഫീസിൽ ഉണ്ടായിരുന്ന അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും, ടാബുകളും മോഷ്ടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇയാൾ മോഷണ മുതലുമായി ബാംഗ്ലൂരിലേക്ക് കടക്കുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ മോഷണം പോയ ടാബുകളുമായി ബാംഗ്ലൂര്‍ സ്വദേശികളായ ഗണേഷ് ഭട്ട് (31), കൃപാൽ കോലി (48) എന്നിവരെ ബാംഗ്ലൂരിൽ നിന്നും കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പിടികൂടിയിരുന്നു.

തുടര്‍ന്ന് മുഖ്യ മോഷ്ടാവിനു വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്നാണ് ഇയാള്‍ പോലിസിന്റെ പിടിയിലാവുന്നത്. ബാംഗ്ലൂരിൽ പോലീസിനെ കണ്ട് ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ അതി സാഹസികമായി പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ കെ. ആർ, സി.പി.ഓ മാരായ ശ്യാം എസ്.നായർ, ഷൈൻ തമ്പി, സലമോൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.