രാമായണപുണ്യവുമായി വീണ്ടുമൊരു കര്‍ക്കിടകം കൂടി….! കോട്ടയം നാലമ്പല ദര്‍ശനം ജൂലൈ 17 മുതല്‍; ദര്‍ശന സൗകര്യം ഒരുക്കി കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍
സ്വന്തം ലേഖിക
കോട്ടയം: രാമായണപുണ്യവുമായി വീണ്ടുമൊരു കര്‍ക്കിടകം വരവായി.
ഈ പുണ്യ നാളുകളില്‍ നാലമ്പല ദര്‍ശന സൗകര്യം ഒരുക്കി കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ. ജൂലൈ 17 മുതല്‍ യാത്ര ആരംഭിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാമായണ കഥ കേട്ടുണരുന്ന കര്‍ക്കിടകമാസത്തിന്‍റെ പുണ്യനാളുകളില്‍ ശ്രീരാമ-ലക്ഷമണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഓരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വീകാചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരില്‍ പ്രശസ്തമായിട്ടുള്ളത്. നാലമ്പലദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുൻപ് പൂര്‍ത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണെന്നുള്ള വിശ്വാസമാണ് രാമപുരത്തെ നാലമ്പല ദര്‍ശനത്തിന് പ്രാധാന്യമേറുവാന്‍ കാരണം.
രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമാണ് നാലമ്പല ദര്‍ശനം. ശ്രീരാമ-ലക്ഷ്മണ- ഭരത ശത്രുഘ്‌ന- ക്ഷേത്രങ്ങള്‍ ഒരോ പ്രത്യേക സമയങ്ങളില്‍ വേണം ദര്‍ശിക്കുവാൻ.
മനസും ശരീരവും ശുദ്ധീകരിച്ച് പുതുവര്‍ഷത്തെ സമൃദ്ധിയിലേക്ക് വരവേല്‍ക്കാനും കൂടിയാണ് രാമായണമാസത്തില്‍ നാലമ്പല ദര്‍ശനം നടത്തുന്നത്.