കാലവർഷം ശക്തി പ്രാപിച്ചതോടെ കോട്ടയം നഗരത്തിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിൽ; തിരുവാർപ്പ്,കോടിമത, ഇല്ലിക്കൽ,കോട്ടയം പച്ചക്കറി മാർക്കറ്റ് , സംക്രാന്തി ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ; അമ്പതോളം വീടുകളിൽ വെള്ളം കയറി; നൂറോളം വീടുകള്‍ വെള്ളത്താൽ ചുറ്റപ്പെട്ടു; വീട്ടുപകരണങ്ങളും സാധനങ്ങളും വെള്ളം കയറി നശിച്ചു; വീഡിയോ കാണാം
സ്വന്തം ലേഖകൻ
കോട്ടയം: മഴ ശക്തി പ്രാപിച്ചതോടെ കോട്ടയം നഗരസഭയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിൽ. തിരുവാർപ്പ്, ഇല്ലിക്കൽ, സംക്രാന്തി, കുമാരനല്ലൂർ, കോടിമത എന്നിങ്ങനെ ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോട്ടയം പച്ചക്കറി മാർക്കറ്റ് വെള്ളത്തിനടയിൽ, വ്യാപാരസ്ഥാപനങ്ങളിലേക്ക് സാധനങ്ങളുമായി എത്തുന്നത് വള്ളത്തിൽ,.
പ്രദേശങ്ങളിലെ അമ്പതോളം വീടുകളിൽ വെള്ളം കയറി. നൂറോളം വീടുകള്‍ വെള്ളത്താൽ ചുറ്റപ്പെട്ടു. വ്യാഴാഴ്ച രാവിലെ മഴക്ക് അല്പം ശമനം ഉണ്ടായെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിച്ചതാണ് പ്രദേശങ്ങള്‍ വെള്ളത്തിലാകാന് കാരണം. പല വീടുകളിലെയും വീട്ടുപകരണങ്ങളും സാധനങ്ങളും വെള്ളം കയറി നശിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭയുടെ പല വാര്‍ഡുകളിലെ വീടുകളും വെള്ളത്താല്‍ ചുറ്റപ്പെട്ടു. പലയിടത്തും വീടുകളിലേക്ക് സഞ്ചാരയോഗ്യമല്ലാത്ത വഴികളില്ലാത്തത് ജനത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്.
ദിവസങ്ങളായി തുടരുന്ന മഴയിൽ തിരുവാർപ്പിലെ മണ്ണടിച്ചിറ പാടശേഖരത്തിൽ മടവീണു. തട്ടാർകാട് – വെങ്ങാലിക്കാട് – മണ്ണടിച്ചിറ പാടശേഖരത്തിലാണ് മടവീണത്. വെള്ളത്തിൽ മൂടിയത് 220 ഏക്കറിലെ നെൽകൃഷി. 12 ദിവസം മാത്രം പ്രായമുള്ള നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങി. പുറം ബണ്ടിന്‍റെ ബലക്ഷയത്തെ തുടർന്നാണ് നെൽപാടത്ത് വെള്ളം കുതിച്ചുകയറിയത്.