തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പുറത്ത് വിട്ട് ഒരു മണിക്കൂറിനുള്ളില്‍ ആംബുലന്‍സ് എത്തിച്ച് കോട്ടയം നഗരസഭ; ഇന്നലെ കോവിഡ് രോഗികള്‍ക്കായി പ്രത്യേക ആംബുലന്‍സ് വാടകയ്ക്ക് എത്തിച്ചു; ഇന്ന് രണ്ടാമത്തെ ആംബുലന്‍സും എത്തും; നാട്ടകം, കോട്ടയം, കഞ്ഞിക്കുഴി, കുമാരനല്ലൂര്‍ എന്നിവിടങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചനും പ്രവര്‍ത്തനം തുടങ്ങിയതോടെ നാടിന് ആശ്വാസമേകി നഗരസഭ
സ്വന്തം ലേഖകന്‍
കോട്ടയം: രണ്ട് ലക്ഷത്തോളം ജനങ്ങളുള്ള കോട്ടയം നഗരസഭയില്‍ കോവിഡ് രോഗികളുടെ ആവശ്യത്തിന് ഓടുവാന്‍ ഒരു ആംബുലന്‍സ് പോലുമില്ലെന്ന വാര്‍ത്ത പുറത്ത് വിട്ട്, ഒരു മണിക്കൂറിനുള്ളില്‍ ആംബുലന്‍സ് എത്തിച്ച് കോട്ടയം നഗരസഭ.
ഇന്നലെ എത്തിച്ച ആംബുലന്‍സിന് പുറമേ ഇന്ന് രണ്ടാമത്തെ ആംബുലന്‍സും നഗരസഭ സജ്ജമാക്കും. നഗരത്തിലെ കോവിഡ് രോഗികള്‍ക്ക് ഇനി സമയത്ത് ആംബുലന്‍സ് കിട്ടാതെ ബുദ്ധിമുട്ടേണ്ട സാഹചര്യം ഉണ്ടാവില്ല. നഗരപരിധിയിലുള്ളവര്‍ക്ക് വളരെ വേഗം ആശുപത്രിയില്‍ എത്താനും ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകാനും രണ്ട് ആംബുലന്‍സുകള്‍ എത്തിച്ചത് വളരെയധികം ഗുണം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഇന്ന് മുതല്‍ നഗരസഭാപരിധിയില്‍ ആംബുലന്‍സ് സര്‍വ്വീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇതിന് പുറമേ ഓട്ടോറിക്ഷകളും കാറുകളും അടിയന്തിര സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും. ഇത്തരം വാഹനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ നഗരസഭ നിശ്ചയിച്ച നിരക്ക് നല്‍കേണ്ടി വരും. ഇത് എത്രയാണെന്ന് ഇന്ന് തീരുമാനിക്കും. ആംബുലന്‍സ് സേവനം ആവശ്യമുള്ളവര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണ കുമാറിനെ 9447557673 എന്ന നമ്പരില്‍ ബന്ധപ്പെടുക.’- നഗരസഭാ അധികൃതര്‍ അറിയിച്ചു.
കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആംബുലന്‍സിന്റെ ആവശ്യങ്ങള്‍ക്ക് എത്ര രൂപ വേണമെങ്കിലും ചിലവഴിച്ചോളാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിട്ടും കോടിക്കണക്കിന് രൂപ നീക്കിയിരിപ്പുള്ള കോട്ടയം നഗരസഭാ ഒരു ആംബുലന്‍സ് വാടകയ്ക്ക് എടുക്കുവാന്‍ പോലും തയ്യാറാവാത്തതിനെതിരെ ഇന്നലെ തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പുറത്ത് വിട്ടിരുന്നു.
കഴിഞ്ഞ ദിവസം മരണപ്പെട്ട നഗരസഭാ മുന്‍ കൗണ്‍സിലര്‍ ഹരിചന്ദ്രന്റെ മരണത്തിന് കാരണവും നഗരസഭയുടെ അനാസ്ഥയായിരുന്നു.
ശ്വാസം മുട്ടല്‍ കൂടി അത്യാസന്ന നിലയിലായ ഹരിചന്ദ്രനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സിനായി സുഹൃത്തുക്കളും ബന്ധുക്കളും നഗരത്തില്‍ നെട്ടോടം ഓടിയെങ്കിലും ലഭിച്ചിരിന്നില്ല. ഒടുവില്‍ മണിക്കൂറുകള്‍ കഴിഞ്ഞ് സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് എത്തുച്ചാണ് ഹരിയെ ആശുപത്രിയില്‍ എത്തിച്ചത്.
ഇതിന് പുറമേ, കോട്ടയം, നാട്ടകം, കഞ്ഞിക്കുഴി, കുമാരനല്ലൂര്‍ എന്നിവിടങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചനുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ചികിത്സാ സൗകര്യവും നല്ല ഭക്ഷണവും സമയത്ത് എത്തിക്കാന്‍ മുന്‍കൈയ്യെടുത്ത നഗരസഭയ്ക്ക് തേര്‍ഡ് ഐ ന്യൂസിന്റെ അഭിനന്ദനങ്ങള്‍.