കോട്ടയം നഗരസഭാ വൈസ് ചെയർപേഴ്‌സൺ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം : നഗരസഭാ തെരെഞ്ഞെടുപ്പിൽ യു.എഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് വീണ്ടും മികച്ച വിജയം. യു.ഡി.എഫ് സ്ഥാനാർത്ഥിയായ സൂസൺ കുഞ്ഞുമോനാണ് കോട്ടയം നഗരസഭയിലെ പുതിയ ഡെപ്യൂട്ടി ചെയർപേഴ്‌സണായി തെരെഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ജയശ്രീ ബിനുവിനെയും ബി.ജെ.പി സ്ഥാനാർത്ഥിയായ ജ്യോതി ശ്രീകാന്തിനെയും പിൻന്തള്ളി 31 വോട്ടിനാണ് സൂസൺ കുഞ്ഞുമോൻ തെരെഞ്ഞെടുക്കപ്പെട്ടത്. 52 കൗൺസിൽഅംഗങ്ങളുള്ള നഗരസഭയിൽ 50 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എൽ. ഡി. എഫ്, ബിജെപി സ്ഥാനാർത്ഥികൾക്ക് യഥാക്രമം 15, 4 എന്നിങ്ങനെ വോട്ടുകൾ നേടി.

 

കോൺഗ്രസ്സിലെ ബിന്ദു സന്തോഷ് കുമാർ ഡെപ്യൂട്ടി ചെയർപേഴസൺ സ്ഥാനം മുൻധാരണ പ്രകാരം രാജിവച്ചതിനെ തുടർന്നാണ് നഗരസഭയിൽ തെരെഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ജി. രാജീവ് തെരെഞ്ഞെടുപ്പിൽ വരണാധികാരി ആയിരുന്നു. കോട്ടയം നഗരസഭാ ചെയർപേഴ്‌സൺ ഡോ. പി. ആർ സോന സത്യവാചകം ചൊല്ലിക്കൊടുത്തതോടെ സൂസൺ കുഞ്ഞുമോൻ ഡെപ്യൂട്ടി ചെയർപേഴ്‌സണായി സ്ഥാനമേറ്റു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group