play-sharp-fill
കോട്ടയം നഗരസഭയിലെ 3 കോടിയുടെ പെൻഷൻ തട്ടിപ്പ്: കുറ്റകൃത്യം മറക്കാൻ ഫയലുകള്‍ മനപൂർവം നശിപ്പിച്ചുവെന്ന് സംശയം; ഓഡിറ്റ് രേഖയില്‍ ഒരു വിവരവുമില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍; രേഖകള്‍ പരിശോധിച്ചത് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെ; കാണാതായത് പ്രതിയായ അഖില്‍ സി വർഗീസ് ജോലി ചെയ്തിരുന്ന വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടുകള്‍

കോട്ടയം: നഗരസഭയിലെ പെൻഷൻ തട്ടിപ്പില്‍ ഓഡിറ്റ് രേഖയില്‍ ഒരു വിവരവുമില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. രേഖകള്‍ നശിപ്പിച്ചതാണോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരാൻ ഇരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെയാണ് നഗരസഭയിലെ രേഖകള്‍ വിശദമായി പരിശോധിച്ചത്. ഈ പരിശോധനയിലാണ് മൂന്നുവർഷത്തെ പെൻഷൻ ഓഡിറ്റ് നടത്തിയതിന്റെ രേഖകള്‍ ഇല്ലെന്നുള്ള ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.

ഓഡിറ്റ് രേഖകള്‍ ഹാജരാക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ അതിനു സാധിച്ചിട്ടില്ല. പ്രതിയായ അഖില്‍ സി വർഗീസ് ജോലി ചെയ്തിരുന്ന വർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകള്‍ ആണ് കാണാതായത്. കുറ്റകൃത്യം മറച്ചുവെക്കാൻ ഫയലുകള്‍ മനപൂർവം നശിപ്പിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണത്തിലൂടെ തട്ടിപ്പിൻ്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതിപക്ഷം. പ്രതി അഖില്‍ വർഗീസിനെ പിടികൂടാൻ കഴിഞ്ഞദിവസം ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. പ്രതിരാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.