കഴിവുകേടേ നിന്റേ പേരോ കോട്ടയം നഗരസഭ ! വികസനപദ്ധതികൾക്ക് പുല്ല് വില കല്പിച്ച് ഭരണാധികാരികൾ; വെള്ളവും വെളിച്ചവുമില്ലാതെ കഷ്ടപ്പെടുമ്പോൾ വോട്ട് ചെയ്ത് ജയിപ്പിച്ച മണ്ടൻമാർ അറിയണം ചിലവഴിക്കാനാവാതെ നഷ്ടപ്പെടുന്നത് അൻപത് കോടിയോളം രൂപ; ഒരു മൂത്രപ്പുര പോലും ഉണ്ടാക്കാൻ കഴിയാതെ രണ്ട് വർഷം; നടക്കുന്നത് കൈയ്യിട്ട് വാരൽ മാത്രം; ജിഎസ്ടി അടയ്ക്കുന്നതിലും വെട്ടിപ്പ് നടത്തി കോട്ടയം നഗരസഭ
സ്വന്തം ലേഖകൻ
കോട്ടയം: വികസനപദ്ധതികൾക്കും വോട്ട് ചെയ്ത് ജയിപ്പിച്ചവർക്കും പുല്ല് വില കല്പിച്ചിരിക്കുകയാണ് കോട്ടയം നഗരസഭയിലെ ഭരണാധികാരികൾ
ഈ വർഷം ചിലവഴിക്കാനാവാതെ നഷ്ടപ്പെടുന്നത് അൻപത് കോടിയോളം രൂപയാണ്. നാട്ടിൽ ഓടയും റോഡും വെള്ളവും വെളിച്ചവും മുതൽ വാർഡിലെ സകല വികസന പ്രവർത്തനങ്ങൾക്കും വിനിയോഗിക്കേണ്ട പണമാണ് അധികാരികളുടെ അനാസ്ഥ മൂലം നഷ്ടമാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ രണ്ട് വർഷത്തിനിടയ്ക്ക് ഒരു മൂത്രപ്പുര പോലും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. നഗരസഭയിൽ നടക്കുന്നത് കൈയ്യിട്ട് വാരലും തട്ടിപ്പും വെട്ടിപ്പും മാത്രമാണ്. ചുരുക്കിപ്പറഞ്ഞാൽ ഭരിക്കുന്നവരുടെ കീശ നിറയുന്നതല്ലാതെ നാട്ടുകർക്ക് ഒരു ഗുണവുമില്ല.
അതിനിടെ ജിഎസ്ടി അടയ്ക്കുന്നതിലും കോട്ടയം നഗരസഭ വെട്ടിപ്പ് നടത്തിയതിന്റെ രേഖകൾ തേർഡ് ഐ ന്യൂസിന് ലഭിച്ചു. ജിഎസ്ടി ഇനത്തിൽ പൊതുജനങ്ങളോട് വാങ്ങുന്ന പണത്തിന്റെ കണക്ക് കൃതമായി റിട്ടേൺ ഫയൽ ചെയ്യുകയും ടാക്സ് അടയ്ക്കുകയും ചെയ്യേണ്ടതാണ്. എങ്കിൽ മാത്രമേ ഉപഭോക്താവിന് ജിഎസ്ടിയിൽ ഇളവ് ലഭിക്കുകയുള്ളു. ജിഎസ്ടിയായി പൊതുജനങ്ങളോട് വാങ്ങുന്ന തുകയിൽ ഒരു രൂപ പോലും കോട്ടയം നഗരസഭ അടയ്ക്കുന്നില്ല. നഗരസഭയിലെ ക്ലീനിംഗ് തൊഴിലാളികൾക്ക് പെൻഷന് പകരമായുള്ള കോൺട്രിബ്യൂഷൻ ഫണ്ടിനത്തിലും വൻ വെട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ പാവപ്പെട്ട തൊഴിലാളികളോട് പിരിച്ചെടുത്ത അൻപത് ലക്ഷത്തോളം രൂപയാണ് അടയ്ക്കാനുള്ളത്.
വനിത ഭരിക്കുന്ന കോട്ടയം നഗരസഭയിൽ വനിതകൾക്ക് പോലും മൂത്രമൊഴിക്കാൻ സൗകര്യമില്ല. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഷീ ടോയ്ലറ്റുകൾ ഉണ്ട് . ഒന്നല്ല മൂന്നെണ്ണം , പക്ഷെ സ്ത്രീകള്‍ക്കെന്ത് പ്രയോജനം
ആര്‍ക്കെങ്കിലും ശങ്ക തോന്നിയാല്‍ വ്യാപാരസ്ഥാപനങ്ങളെ ആശ്രയിക്കണം. ദിനംപ്രതി നൂറുകണക്കിന് സ്ത്രീ യാത്രക്കാര്‍ വന്നു പോകുന്ന കോട്ടയം നഗരമധ്യത്തില്‍ നിര്‍മ്മിച്ച ഷീ ടോയ്‌ലെറ്റ് (വനിതകളുടെ കൂട്ടുകാരി) ആണ് നാളുകളായി ഉപകാരമില്ലാതെ കിടക്കുന്നത്
കോട്ടയംകാരുടെ ഇഷ്ടഭക്ഷണമാണ് പോത്തിറച്ചി . പക്ഷേ കോട്ടയത്ത് മാത്രം ഇറച്ചി കിട്ടില്ല..പഴയ സ്ലോട്ടര്‍ ഹൗസ് ഉള്‍പ്പെടെയുള്ള വ്യാപാര സമുച്ചയം പൊളിച്ചു കളഞ്ഞിട്ടും വര്‍ഷങ്ങള്‍ക്കു മുമ്പേ പണി പൂര്‍ത്തിയായ സ്ലോട്ടര്‍ ഹൗസ് അടഞ്ഞ അവസ്ഥയില്‍ തന്നെയാണ്. തുറക്കാത്തതെന്താണെന്ന് ചോദിച്ചാല്‍ സാങ്കേതിക തടസമാണെന്നാണ് നഗരസഭാ അധികൃതരുടെ ന്യായം പറച്ചില്‍. ഇത് തീര്‍ത്ത് ഉടനേയെങ്ങാനും തുറക്കുമോ എന്നു വീണ്ടും ചോദിച്ചാല്‍ ആര്‍ക്കറിയാമെന്നു അടുത്ത മറുപടി. തുറക്കാത്തതിന് കാരണം വൈദ്യുതി കണക്‌ഷനുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നാണ് അന്വേഷണത്തിൽ മനസിലായത്. സ്ലോട്ടര്‍ ഹൗസിന്റെ തൊട്ടടുത്ത് 110 കെ.വി സബ്സ്റ്റേഷന്‍ ഉണ്ടെങ്കിലും വൈദ്യുതി കണക്‌ഷന്‍ എടുക്കാനും പ്രശ്നം പരിഹരിക്കാനും അധികാരികൾക്ക് താല്പര്യമില്ല.
ഇതിനൊന്നും താല്പര്യമില്ലെങ്കില്‍ സ്ഥലം മെനക്കെടുത്താതെ ഇറങ്ങി പൊയ്ക്കൂടേ എന്നാണ് ചോദിക്കാനുള്ളത്.