00:00
വാളയാർ ചെക്ക്പോസ്റ്റിലെ വാഹനപരിശോധനയിൽ രേഖകളില്ലാതെ കാറില്‍ കടത്തിയ 2.20 കോടി രൂപ പിടിച്ചെടുത്തു; കോയമ്പത്തൂര്‍ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ; കുഴല്‍പ്പണക്കടത്താണെന്ന് പ്രാഥമിക നി​ഗമനം

വാളയാർ ചെക്ക്പോസ്റ്റിലെ വാഹനപരിശോധനയിൽ രേഖകളില്ലാതെ കാറില്‍ കടത്തിയ 2.20 കോടി രൂപ പിടിച്ചെടുത്തു; കോയമ്പത്തൂര്‍ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ; കുഴല്‍പ്പണക്കടത്താണെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ

പാലക്കാട്: വാളയാർ ചെക്ക്പോസ്റ്റിലെ വാഹനപരിശോധനയിൽ കോയമ്പത്തൂര്‍ സ്വദേശികളായ രണ്ടുപേർ രേഖകളില്ലാതെ കാറില്‍ കടത്തിയ 2.20 കോടി രൂപയുമായി പിടിയിൽ.

ഇന്ന് രാവിലെയായിരുന്നു സംഭവം. കോയമ്പത്തൂര്‍ സ്വദേശികളായ മോഹന്‍ കൃഷ്ണ ഗുപ്ത, വെങ്കിടേഷ് എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വര്‍ണവ്യാപാരത്തിനായി തൃശൂരിലേക്ക് കൊണ്ടുവന്ന പണമെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. കൂടാതെ ഒരു മാസത്തിനിടെ ഇത്തരത്തില്‍ നാലുതവണ പണം കൊണ്ടുവന്നതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കുഴല്‍പ്പണക്കടത്താണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇവരുടെ കൈവശം പണത്തിന്റെ രേഖകള്‍ ഒന്നുമില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാവിലെ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ തുക കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു