കോട്ടയം ന​ഗരസഭയിലെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ നഗരസഭയിലേയ്ക്കു മാർച്ച്; ചെയർപേഴ്സണെ ഉപരോധിച്ചു; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വിവിധവിഷയങ്ങൾ ഉന്നയിച്ച് ബജെപി പ്രവർത്തകർ ന​ഗരസഭയിലേക്ക് മാർച്ച് നടത്തി. കുത്തഴിഞ്ഞ ഭരണമാണ് ന​ഗരസഭയിൽ നടക്കുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവർത്തകർ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെ ഉപരോധിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിൻരെ നേതൃത്വത്തിൽ, കെ.ശങ്കരൻ, വിനു ആർ മോഹൻ, അനിൽകുമാർ, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം തുടങ്ങി നഗരസഭ അംഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതി നടപ്പാക്കാനും, വിഹിതം ചിലവഴിക്കാത്തതും, പദ്ധതി ഇതുവരെ പാസാകാത്തതും, കൗൺസിൽ യോ​ഗങ്ങളിൽ ശരിയായ രീതിയിൽ അം​ഗങ്ങൾ പങ്കെടുക്കാത്തതും, അതുമൂലം കൗൺസിൽ യോ​ഗങ്ങൾ മുടങ്ങുന്നതും, ചർച്ചകൾ നടക്കാത്തതുമാണെന്ന് ന​ഗരസഭാ അധ്യക്ഷൻ ബിൻസി സെബാസ്റ്റ്യൻ മാധ്യമങ്ങളോട് പറഞ്ഞു.

കൗൺസിലർമാർ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ മാത്രമേ ഭരണം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും അതുവഴിയേ നാടിന്റെ വികസനപ്രവർത്തനങ്ങൾ നടക്കാൻ കഴിയൂ എന്നും ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.