വ്യാപാരികളുടെ ‘വയറ്റത്തടിച്ച്’ കോട്ടയം നഗരസഭ..! നികുതി കൊള്ള നടത്തിയത് പോരാഞ്ഞിട്ട് തൊഴിൽ നികുതിയിലും കൊള്ള; കോഴിക്കോട് കോർപ്പറേഷനിൽ ചെറുകിട സ്ഥാപങ്ങളുടെ തൊഴിൽ കരം ഒരുവർഷത്തേക്കു വെറും 1200 രൂപ മാത്രം ; കോട്ടയം നഗരസഭയുടെ കീഴിൽ 2500 രൂപ.. ഇമ്മാതിരി കൊള്ള നടത്തിയിട്ടും കര പറ്റാതെ കോട്ടയം നഗരസഭ ..! കൂടുതലായി വാങ്ങിച്ച നികുതി തിരികെ വേണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമകളും വ്യാപാരികളും ഹൈക്കോടതിയിൽ
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയത്തെ വ്യാപാരി സമൂഹത്തെ കൊള്ളയടിച്ച് കുംഭനിറക്കുകയാണ് കോട്ടയം നഗരസഭ. നഗരസഭ നടത്തുന്ന നികുതി കൊള്ളക്കെതിരെ വ്യാപക പരാതികൾ ഉയർന്നെങ്കിലും ഇതൊന്നും കണ്ട മട്ട് ഭരിക്കുന്നവർക്കില്ല.
എല്ലാ നിയമ വശങ്ങളും പാലിച്ചുകൊണ്ട് കച്ചവടം നടത്തുന്ന പാവപെട്ട ചെറുകിട കച്ചവടക്കർ ലൈസെൻസ് പുതുക്കുന്നതിന് ഒരു ദിവസം താമസിച്ചാൽ മിനിമം 2000 രൂപ മുതൽ മുകളിലോട്ടാണ് നഗരസഭ പിഴയായി ഈടാക്കുന്നത്. സാധാരണക്കാരായ നിരവധി കച്ചവടക്കാരാണ് ഭീമമായ പിഴത്തുക അടക്കുവാൻ നിർവ്വാഹമില്ലാത്തതിനാൽ പ്രതിസന്ധിയിലായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ സ്ഥാനത്ത്
മഹാനഗരമായ കോഴിക്കോട് കോർപ്പറേഷനിൽ ചെറുകിട സ്ഥാപങ്ങളുടെ തൊഴിൽ കരം ഒരുവർഷത്തേക്കു വെറും 1200 രൂപ മാത്രമാണ് . എന്നാൽ യു.ഡി.എഫ് ഭരിക്കുന്ന കോട്ടയം നഗരസഭ ചെറുകിട സ്ഥാപനങ്ങളിൽ നിന്നും ഒരുവർഷത്തേക്കു 2500 രൂപയാണ് തൊഴിൽകരമായി ഈടാക്കുന്നത്. ലൈസൻസ് പുതുക്കുന്നതിനായുള്ള മുന്നറിയിപ്പോ, നോട്ടീസുകളോ ഒന്നും തന്നെ നഗരസഭയുടെ ഭാഗത്തു നിന്നും നൽകിയിരുന്നില്ല.
അതിനാൽ തന്നെ ഈ ഭീമമായ തുക എങ്ങനെ അടയ്ക്കും എന്നറിയാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ചെറുകിട വ്യാപാരികൾ..
പാവപ്പെട്ട വ്യാപാരികളെ കൊള്ളയടിച്ച് കുംഭനിറച്ചിട്ടും മതിയാവാതെ ആർത്തി പൂണ്ട് വീണ്ടും അവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരാൻ കോട്ടയം നഗരസഭയ്ക്ക് യാതൊരു നാണവുമില്ല
അക്ഷരനഗരിയുടെ സൽപ്പേരിനു കളങ്കം വരുത്തുന്ന തരത്തിലാണ് കോട്ടയം നഗരസഭയുടെ ‘ജനദ്രോഹ’ ഭരണം..!
അനധികൃതമായി കെട്ടിട നികുതിയുടെ പേരിൽ കോടിക്കണക്കിന് രൂപയാണ് നഗരസഭ പിരിച്ചെടുത്തത്. വർദ്ധിപ്പിച്ച നികുതിയുടെ അരിയർ തുക മൂന്ന് വർഷത്തിൽ കൂടുതലുള്ളത് വാങ്ങരുത് എന്ന് മുനിസിപ്പൽ ആക്ടിൽ പറയുന്നുണ്ടെങ്കിലും ഇതിനൊക്ക പുല്ല് വിലയാണ് കോട്ടയം നഗരസഭ വെയ്ക്കുന്നത്.
കെട്ടിട നികുതിയായി കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ അന്യായമായി പിരിച്ചെടുത്തത്. ഇതോടെ നിരവധി കെട്ടിട ഉടമകൾ ഹൈക്കോടതിയെ സമീപിച്ച് നികുതി അടവിൽ ഇളവ് വാങ്ങി. എന്നാൽ ഹൈക്കോടതിയെ സമീപിക്കാൻ നിർവാഹമില്ലാത്ത ആയിരക്കണക്കിന് വീട്ടുടമകളേയും കെട്ടിട ഉടമകളേയും ഞെക്കിപ്പിഴിഞ്ഞ് കോടികൾ ഉണ്ടാക്കി നഗരസഭ. ഇത് പോരാഞ്ഞിട്ടാണ് തൊഴിൽ കരത്തിന്റെ പേരിൽ ചെറുകിട വ്യാപാരികളേ ഞെക്കി പിഴിയുന്നത്.
ഇങ്ങനെ പിഴിഞ്ഞ് ഉണ്ടാക്കിയിട്ടും കോട്ടയം നഗരസഭയ്ക്ക് ഒരു കംഫർട്ട് സ്റ്റേഷൻ പണിയാൻ പോലും കഴിയുന്നില്ലന്നതാണ് വാസ്തവം!