കോട്ടയം നഗരസഭയിലെ 52 ൽ പന്ത്രണ്ടു കൗൺസിലർമാർക്കും ജോലി സോഷ്യൽ വർക്ക്; സമ്പാദ്യം പക്ഷേ കോടികൾ; സാമൂഹ്യ സേവനത്തിലൂടെ കോടികൾ സമ്പാദിക്കുന്ന മാജിക്കിനെക്കുറിച്ച് തേർഡ് ഐ ന്യൂസ് അന്വേഷണം ആരംഭിക്കുന്നു

കോട്ടയം നഗരസഭയിലെ 52 ൽ പന്ത്രണ്ടു കൗൺസിലർമാർക്കും ജോലി സോഷ്യൽ വർക്ക്; സമ്പാദ്യം പക്ഷേ കോടികൾ; സാമൂഹ്യ സേവനത്തിലൂടെ കോടികൾ സമ്പാദിക്കുന്ന മാജിക്കിനെക്കുറിച്ച് തേർഡ് ഐ ന്യൂസ് അന്വേഷണം ആരംഭിക്കുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരസഭയിലെ 52 കൗൺസിലർമാരിൽ 12 പേരും തങ്ങളുടെ തൊഴിലിന്റെ സ്ഥാനത്ത് സത്യവാങ് മൂലത്തിനൊപ്പം സമർപ്പിച്ചിരിക്കുന്നത് സാമൂഹ്യ സേവനമെന്നാണ്. സോഷ്യൽ വർക്കാണ് തങ്ങൾ ചെയ്യുന്നതെന്നാണ് പറയുന്നത്. പക്ഷേ, ഇവരുടെയെല്ലാം സമ്പാദ്യമെന്നു പറയുന്നത് കോടികളും, ലക്ഷങ്ങളുമാണ്.

കോട്ടയം നഗരസഭ കൗൺസിലിൽ മത്സരിക്കുന്നതിനായി നൽകിയ സത്യവാങ് മൂലത്തിലാണ് 12 കൗൺസിലർമാർ തങ്ങൾക്കു സാമൂഹ്യ സേവനം മാത്രമാണ് ജോലിയെന്നു അറിയിച്ചിരിക്കുന്നത്. ഇവർക്കെല്ലാം ആകെ വരുമാനം നഗരസഭയുടെ അംഗമായിരിക്കുമ്പോൾ ലഭിക്കുന്ന ഓണറേറിയമാണെന്നു ചുരുക്കം. എട്ടു കൗൺസിലർമാർ തങ്ങൾക്കു ജോലിയൊന്നുമില്ലെന്നും സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രമുഖ കൗൺസിലർമാരാണ് തങ്ങൾക്കു ജോലിയില്ലെന്നും, ഉണ്ടെങ്കിൽ തന്നെ അത് സാമൂഹ്യ സേവനമാണ് എന്നും വ്യക്തമാക്കിയിരിക്കുന്നത്. തങ്ങൾ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത് സാമൂഹ്യ സേവനത്തിനു നഗരസഭയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വേതനം കൊണ്ടു മാത്രമാണ് എന്നും ഇവരുടെ രേഖകളിൽ നിന്നും വ്യക്തമാണ്.

എന്നാൽ, കോട്ടയം നഗരസഭയിൽ തങ്ങളുടെ തൊഴിൽ സാമൂഹ്യ സേവനമാണ് എന്നു എഴുതിക്കൊടുത്ത കൗൺസിലർമാരുടെ കഴിഞ്ഞ അഞ്ചു വർഷത്തെ സ്വത്ത് വിവരം പരിശോധിച്ച തേർഡ് ഐ ന്യൂസ് ലൈവ് സംഘത്തിന്റെ കണ്ണ് തള്ളിപ്പോയി. തൊഴിലില്ലെന്നു എഴുതിക്കൊടുത്ത കൗൺസിലറുടെ വീടു തന്നെ കോടികൾ വിലയുള്ളതാണ്. എന്നാൽ അനധികൃതമായി ഒന്നും നേടാത്ത ചുരുക്കം ചില കൗൺസിലർമാരും നഗരസഭയിലുണ്ട്. വരും ദിവസങ്ങളിൽ കോട്ടയം നഗരസഭയിലെ കൗൺസിലർമാരുടെ ഓരോരുത്തരുടെയും സ്വത്തു വിവരങ്ങൾ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടും.