കോട്ടയം ജില്ലാ മോട്ടോർ തൊഴിലാളി ഫെഡറേഷൻ എൻടിയുസി ജില്ലാ നേതൃത്വ യോഗം; സംസ്ഥാന പ്രസിഡന്റ് മലയാലപ്പുഴ ജ്യോതിഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു; ഫെഡറേഷൻ ജില്ലാ പ്രസിഡന്റായി ടോണി തോമസിനെയും ജനറൽ സെക്രട്ടറിയായി ഇടവട്ടം ജയകുമാറിനെയും തിരഞ്ഞെടുത്തു
സ്വന്തം ലേഖിക
കോട്ടയം: ജില്ലാ മോട്ടോർ തൊഴിലാളി ഫെഡറേഷൻ 1 എൻടിയുസി ജില്ലാ നേതൃത്വ യോഗം ഐ.എൻ.ടി.യു.സി ജില്ലാ കമ്മറ്റി ഓഫീസിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് മലയാലപ്പുഴ ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐ.എൻ.ടി.യു.സി സംസ്ഥാന നേതാക്കളായ ജിജി പോത്തൻ, പി.വി.പ്രസാദ് .എം.എൻ. ദിവാകരൻ നായർ, പി.എച്ച്. അഷറഫ്, ടോണി തോമസ് .കെ.കെ. പ്രേംകുമാർ തുടങ്ങിയവർ സംസാരിച്ചു.
ഫെഡറേഷൻ ജില്ലാ പ്രസിഡന്റായി ടോണി തോമസിനെയും ജനറൽ സെക്രട്ടറിയായി ഇടവട്ടം ജയകുമാറിനെയും യോഗം തിരഞ്ഞെടുത്തു..
Third Eye News Live
0