
കോട്ടയം :കോട്ടയം മലങ്കര മെത്രോപ്പോലിത്തയായിരുന്ന വിശുദ്ധ മോര്‍ കൂറിലോസ് തിരുമേനിയുടെ 106 മത് ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് പാണംപടി വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളി ഏര്‍പ്പെടുത്തിയിരിക്കുന്ന 2023 ലെ മോര്‍ കൂറിലോസ് പുരസ്‌കാരം വയോ സൗഹൃദ മതേതര കൂട്ടുകുടുംബമായ കോട്ടയം സ്‌നേഹക്കൂട് അഭയമന്ദിരത്തിന്റെ ഡയറക്‌ടറും സ്‌ഥാപകയുമായ നിഷ സ്‌നേഹക്കൂടിന്.
ഇരുപത്തി അയ്യായിരം രൂപയും, പ്രശസ്‌തി പത്രവും, ഫലകവും അടങ്ങുന്ന പുരസ്‌കാരം മോര്‍ കൂറിലോസ് തിരുമേനിയുടെ ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച് ഡിസംബംര്‍ പതിനഞ്ച് നടക്കുന്ന ചടങ്ങില്‍ തോമസ് മോര്‍ അലക്‌സന്ത്രയോസ് മെത്രപ്പോലീത്തയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. സമ്മാനിക്കും.