കോട്ടയം ചുങ്കത്ത് ഷോപ്പിൽ നിന്നും മൊബൈൽ മോഷ്ടിച്ച കേസിൽ  മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് എറണാകുളം സ്വദേശി

കോട്ടയം ചുങ്കത്ത് ഷോപ്പിൽ നിന്നും മൊബൈൽ മോഷ്ടിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് എറണാകുളം സ്വദേശി

സ്വന്തം ലേഖിക

കോട്ടയം: മൊബൈൽ ഫോണ്‍ മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം വൈറ്റില പാലത്തൊട്ടിയിൽ വീട്ടിൽ ബാലകൃഷ്ണൻ (ബാലു 70) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഫെബ്രുവരി മാസം 19- തീയതി കോട്ടയം ചുങ്കം ഭാഗത്ത് പ്രവർത്തിക്കുന്ന ഷോപ്പിൽ നിന്നും ഉടമയുടെ 17,000 രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും, തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ വടക്കാഞ്ചേരിയില്‍ നിന്നും പിടികൂടുകയുമായിരുന്നു.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി.കെ, എസ്.ഐ സുധി കെ.സത്യപാൽ, സി.പി.ഓ മാരായ മധു റ്റി.എം, പ്രവീനോ, രാകേഷ് ആർ, വിജയലാല്‍ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ഇയാൾക്ക് തലയോലപ്പറമ്പ്, ഉദയംപേരൂർ, കടുത്തുരുത്തി, ആലപ്പുഴ നോർത്ത്, എറണാകുളം സെൻട്രൽ, ചോറ്റാനിക്കര, കാലടി, എറണാകുളം ടൗൺ,കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.