കോട്ടയം ജില്ലയിൽ 355 പേർക്ക് കൊവിഡ്; 354 പേർക്കും സമ്പർക്ക രോഗം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിൽ 355 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 354 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. പുതിയതായി 3965 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.9 ശതമാനമാണ്.
രോഗം ബാധിച്ചവരിൽ 157 പുരുഷൻമാരും 151 സ്ത്രീകളും 47 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
300 പേർ രോഗമുക്തരായി. 4187 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 200232 പേർ കോവിഡ് ബാധിതരായി. 194507 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24207 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം -67
മണിമല-23
മുണ്ടക്കയം-22
ചങ്ങനാശേരി-19
വാകത്താനം-14
പൂഞ്ഞാർ-13
കാഞ്ഞിരപ്പള്ളി-11
വാഴപ്പള്ളി, ഏറ്റുമാനൂർ-10
കോരുത്തോട്, മാടപ്പള്ളി, കുറവിലങ്ങാട്-9
തൃക്കൊടിത്താനം, പായിപ്പാട്-8
ഈരാറ്റുപേട്ട, ചെമ്പ്, തിടനാട്, കുറിച്ചി-6
കങ്ങഴ, എരുമേലി, കുമരകം, വെള്ളൂർ-5
മുളക്കുളം, വൈക്കം, കൂരോപ്പട, പാലാ-4
കടപ്ലാമറ്റം, പുതുപ്പള്ളി, അതിരമ്പുഴ, കാണക്കാരി, കിടങ്ങൂർ, പാമ്പാടി-3
തലപ്പലം, കൂട്ടിക്കൽ, തിരുവാർപ്പ്, മുത്തോലി, ടി.വി പുരം, ഉദയനാപുരം, കരൂർ, നെടുംകുന്നം, ചിറക്കടവ്, ഭരണങ്ങാനം, ആർപ്പൂക്കര, പനച്ചിക്കാട്, കൊഴുവനാൽ, പാറത്തോട്, പള്ളിക്കത്തോട്, മണർകാട്-2
കറുകച്ചാൽ, രാമപുരം, ഞീഴൂർ, അയർക്കുന്നം, അകലക്കുന്നം, തലയോലപ്പറമ്പ്, പൂഞ്ഞാർ തെക്കേക്കര, മറവന്തുരുത്ത്, വെളിയന്നൂർ, കടനാട്, വിജയപുരം, അയ്മനം, കടുത്തുരുത്തി-1