കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മുന്നിൽ രോഗികളുടെ കൂട്ടിരിപ്പുകാരുടെ ചിത്രം പകർത്തി: പൊലീസ് ഫോൺ പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് പൊലീസ് ജീപ്പിന്റെ ചില്ല് തല്ലിത്തകർത്ത പ്രതി പിടിയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: രോഗികളുടെ കൂട്ടിരിപ്പുകാരുടെ ചിത്രവും വീഡിയോയും പകർത്തിയതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലെ എയ്ഡ് പോസ്റ്റിൽ പൊലീസുകാർ പിടിച്ചു വച്ച മൊബൈൽ ഫോൺ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് ജീപ്പിന്റെ ചില്ല് തല്ലിത്തകർത്ത പ്രതി പിടിയിൽ.

ഇടുക്കി തൊടുപുഴ വെളിയാമറ്റം കൂവക്കണ്ടം പൂമാല അമ്പലക്കവല ഭാഗത്ത് ചിറാപുരത്ത് വീട്ടിൽ ഗോപാലൻ മകൻ സജീവിനെയാണ് (42) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസപ്ദമായ സംഭവം. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് എത്തിയ സജീവ്, ഇവിടെ ഇരിക്കുകയായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരുടെ ചിത്രവും വീഡിയോയും പകർത്തിയതായി പരാതി ഉയർന്നിരുന്നു.

രോഗികളുടെ കൂട്ടിരിപ്പുകാർ പരാതിപ്പെട്ടതിനെ തുടർന്നു എയ്ഡ് പോസ്റ്റിൽ നിന്നുമുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. ഇയാളുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തു.

ഇതിനു ശേഷം ഇയാൾ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്നിലെത്തി. ഈ സമയം അത്യാഹിത വിഭാഗത്തിനു മുന്നിൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐ വിദ്യയെത്തി. മറ്റൊരു കേസിലെ പ്രതിയെയുമായി എത്തിയയാതിരുന്നു വിദ്യ.

വിദ്യയോട് തട്ടിക്കയറിയ പ്രതി ജീപ്പിന്റെ ബോണറ്റിൽ കയറിയിരുന്ന് ചില്ല് തല്ലിത്തകർക്കുകയായിരുന്നു. മുൻ ഗ്ലാസ് പൂർണമായും ഇയാൾ അടിച്ചു തകർത്തു. ഏകദേശം ഇരുപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നുണ്ട്.

ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സുരേഷ് വി.നായർ, എസ്.ഐമാരായ ഹരിദാസ്, അജയഘോഷ്, ടി.സജിമോൻ, എ.എസ്.ഐ പദ്മകുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.