
കോട്ടയം മെഡിക്കൽ കോളേജിലെ യുവഡോക്ടർ വൻ തട്ടിപ്പുകാരൻ; അവധി ലഭിക്കാനായി കോവിഡ് രോഗിയുടെ സ്വാബ് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് അയച്ചു; ഇവനൊക്കെ പഠിച്ച് പുറത്തിറങ്ങിയാൽ നാളെ പാവപ്പെട്ട രോഗികളുടെ കിഡ്നി അടിച്ചു മാറ്റും
ഏ.കെ. ശ്രീകുമാർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ വൻ തട്ടിപ്പുകാരൻ.
അവധി ലഭിക്കുന്നതിനായി കോവിഡ് രോഗിയുടെ സ്വാബ് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് അയച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ശസ്ത്രക്രീയ ഉപകരണങ്ങൾ കൂടിയ വിലയ്ക്ക് വാങ്ങിപ്പിച്ച് കമ്മീഷനടിച്ച കേസിൽ ആരോപണ വിധേയനും അന്വേഷണ കമ്മീഷൻ കുറ്റക്കാരനെന്ന് കണ്ടെത്തിയതുമായ പി.ജി ഡോക്ടറാണ് കോവിഡ് രോഗിയുടെ സ്വാബ് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് വിട്ടത്.
ഇവനൊക്കെ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയാൽ ചികിൽസയ്ക്ക് എത്തുന്ന പാവപ്പെട്ടവൻ്റെ കിഡ്നി സഹിതം അടിച്ച് മാറ്റി വിൽക്കും എന്നുറപ്പാണ്.
രോഗിക്ക് ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൂടിയ വിലയ്ക്കു നല്കാന് സ്വകാര്യ കമ്പനി ഏജന്റിന് ഇടനിലനിന്ന സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ രണ്ടു യുവ ഡോക്ടര്‍മാര്‍ (പിജി വിദ്യാര്‍ഥികള്‍) കുറ്റക്കാരാണെന്നും ഇവര്‍ക്കെതിരേ നടപടി വേണമെന്നും അന്വേഷണ കമ്മീഷന് കഴിഞ്ഞ ദിവസം റിപ്പോർട്ട് നല്കിയിരുന്നു.
രോഗിയുടെ ബന്ധുവും ഏജന്റുമായി ഇടനിലയ്ക്ക് അവസരമുണ്ടാക്കിയ അസ്ഥിരോഗ വിഭാഗം മൂന്നാം യൂണിറ്റിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്ഥികള്ക്കെതിരേയാണ് ശക്തമായ നടപടി വേണമെന്ന് അന്വേഷണ കമ്മീഷന് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
സ്വകാര്യ ഏജന്റുമായി ഇടനിലനിന്ന് കൂടിയ വിലയ്ക്കു ശസ്ത്രക്രിയ ഉപകരണങ്ങള്‍ രോഗികള്‍ക്കു നല്കി കമ്മീഷനടിക്കുന്ന സംഭവത്തില്‍ മുൾപും ഇവരെ അസ്ഥിരോഗവിഭാഗം മേധാവിയുള്‍പ്പെടെയുള്ള സീനിയര്‍ ഡോക്ടര്‍മാര്‍ താക്കീത് ചെയ്തിരുന്നതാണ്.
നിരപരാധികളായ സഹപ്രവര്‍ത്തകരേയും ഇവര്‍ കെണിയില്പ്പെടുത്തിയിട്ടുണ്ടെന്നു പറയുന്നു. അന്തസായി ജോലി ചെയ്യുന്ന പി.ജി ഡോക്ടർമാർക്ക് വലിയ നാണക്കേടായി മാറി സ്വാബ് മാറ്റവും, കൈക്കൂലി വാങ്ങലും. മെഡിക്കൽ കോളേജിലെ ചുരുക്കം ചില പിജി ഡോക്ടർമാർ ഒഴികെ ബാക്കിയുള്ളവർ രോഗികളോട് മാന്യമായി ഇടപെടുന്നവരും കൃത്യമായി ജോലി ചെയ്യുന്നവരുമാണ്.
കൈ ഒടിഞ്ഞതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗത്തില്‍ ചികിത്സയ്ക്കെത്തിയ കുമരകം സ്വദേശി ബാബുവിനാണ് സ്വകാര്യ ഏജന്റുമായി ഇടനിലനിന്നു ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൂടിയ വിലയ്ക്കു നല്‍കിയത്.
തട്ടിപ്പ് തിരിച്ചറിഞ്ഞ രോഗിയുടെ ഭാര്യ ആശുപത്രി അധികൃതര്‍ക്കു നല്കിയ പരാതിയിലാണ് ആര്‍എംഒ ഡോ. ആര്.പി. രഞ്ചിന്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാര്‍, ഫോറന്‍സിക് സര്ജന് ഡോ. ടി. ദീപു എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തി യുവ ഡോക്ടർമാർ ന്ന് കണ്ടെത്തിയത്.
സ്വാബ് മാറ്റിയതും, ശസ്ത്രക്രീയ ഉപകരണങ്ങൾ കൂടിയ വിലയ്ക്ക് വാങ്ങിപ്പിച്ച് കമ്മീഷനടിച്ചതുമടക്കം നിരവധി ആരോപണങ്ങളാണ് യുവഡോക്ടറുടെ പേരിലുള്ളത്