കോട്ടയം മെഡിക്കൽ കോളജ് യൂറോളജി മേധാവിയുടെ ഓഫിസിലും വീട്ടിലും റെയ്ഡ്; രോഗികളുടെ ബന്ധുക്കളില്‍നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടർന്നാണ് റെയ്ഡ്
സ്വന്തം ലേഖകൻ
കോട്ടയം :മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവൻ പോറ്റിയുടെ ഓഫീസിലും വീട്ടിലും വിജിലൻസ് റെയ്ഡ്. തിരുവനന്തപുരത്തുനിന്നു വന്ന വിജിലൻസ് സംഘമാണ് റെയ്ഡ് നടത്തിയത്.
ബുധനാഴ്ച രാവിലെ 10ന് വകുപ്പ് മേധാവിയായ അദ്ദേഹത്തിന്‍റെ മുറിയില്‍ ആരംഭിച്ച റെയ്ഡ് 12 വരെ നീണ്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗികളുടെ ബന്ധുക്കളില്‍നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം. ഇദ്ദേഹത്തിന്‍റെ തിരുവനന്തപുരത്തെ വസതിയിലും വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനു ശേഷമാണ് കോട്ടയം മെഡിക്കല്‍ കോളജിലെത്തിയത്. എട്ട് മാസം മുൻപാണ് ഡോ. വാസുദേവൻ പോറ്റി കോട്ടയം മെഡിക്കല്‍ കോളജില്‍ യൂറോളജി മേധാവിയായി ചാര്‍ജ് എടുത്തത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി മേധാവി ആയിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ അവയവം കൃത്യസമയത്ത് എടുത്ത് മറ്റൊരു രോഗിക്ക് നല്‍കാൻ കഴിയാത്ത സംഭവത്തില്‍ ശിക്ഷാ നടപടിയുടെ ഭാഗമായാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയത്. ഡോ. വാസുദേവൻ പോറ്റിയുടെ ഓഫീസ് വിജിലൻസ് റെയ്ഡ് ചെയ്തെങ്കിലും പരാതി സംബന്ധമായ ഒന്നും തന്നെ കണ്ടെത്തിയില്ല എന്നാണ് വിജിലൻസ് അറിയിച്ചതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.