
കോട്ടയം: മെഡിക്കൽ കോളജിലെ നഴ്സിംഗ് ഓഫീസറുടെ പി എഫ് തുക തട്ടിയെടുക്കുവാൻ ശ്രമം. ഉദ്യോഗസ്ഥയുടെ സ്പാർക്ക് അക്കൗണ്ടിൽ കയറി പണം തട്ടാൻ ശ്രമിച്ചത് മെഡിക്കൽ കോളേജിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നറിഞ്ഞതോടെ ജീവനക്കാർ ആശങ്കയിലായി.
കോവിഡ് സമയത്ത് വീട്ടിൽ പോകാതെ ആഴ്ചകളോളം കോവിഡ് പോസിറ്റീവായ രോഗികളെ പരിചരിച്ചതിന്റെ പേരിൽ പ്രശംസ പിടിച്ചുപറ്റുകുകയും നിരവധി അവാർ ഡുകൾ കരസ്ഥമാക്കുകയും ചെയ്‌ത ഇടുക്കി ജില്ലക്കാരിയായ നഴ്സിംഗ് ഓഫീസറുടെ പി എഫിൽ നിന്നാണ് പണം തട്ടി യെടുക്കുവാൻ ഉന്നത ഉദ്യോഗസ്ഥൻ ശ്രമിച്ചത്. സർക്കാർ ജീവനക്കാരുടെ ശമ്പള കണക്കുകൾ കൈകാര്യം ചെയ്യുന്ന സ്പാർക്ക് സോഫ്റ്റ്‌വെയറിൽ തിരിമറി നടത്തിയാണ് ഉദ്യോഗസ്ഥൻ തട്ടിപ്പ് നടത്തിയത്
കഴിഞ്ഞ മേയ് അവസാന മായിരുന്നു സംഭവത്തിന്റെ തു ടക്കം. പിഎഫ് തുക പിൻവലി ക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥൻ സംശയം തോന്നി നഴ്സിംഗ് ഓഫീസറെ ഫോണിൽ വിളിക്കുകയായി രുന്നു. നിങ്ങളുടെ പേരിൽ പിഎഫിൽനിന്നു പണം പിൻവലി ക്കുന്നതിന് അപേക്ഷ നൽകി യിട്ടുണ്ടോയെന്ന് ഇദ്ദേഹം അന്വേഷിച്ചു. സാധാരണഗതിയിൽ പി എഫിൽ നിന്നു പണം പിൻവലി ക്കാൻ അപേക്ഷ നൽകിയാൽ പണം കിട്ടുന്നതുവരെ ഓഫീ
സിൽ നിരവധി തവണ കയറിയിറങ്ങണ്ടിവരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ നഴ്‌സിംഗ് ഓഫീസർ വിവരം അന്വേഷിക്കാതിരിക്കുകയും മേലുദ്യോഗസ്ഥൻ സെക്ഷൻ കൈകാര്യം ചെയ്യുന്ന ജീവന ക്കാരിയിൽ സമ്മർദ്ദം ചെലുത്തി ഫയൽ നടപടികൾ വേഗത്തിലാക്കാൻ ശ്രമിച്ചതിലും സംശയം തോന്നിയ ജീവനക്കാരി നഴ്സിംഗ് ഓഫീസറെ ബന്ധപ്പെടുകയായിരുന്നു . അപ്പോഴാണ് തട്ടിപ്പു പുറത്തുവന്നത്.
രണ്ടു രീതിയിലാണ് പിഎഫിൽ നിന്ന് പണം പിൻവലി ക്കുന്നതിന് അപേക്ഷ നൽകുന്നത്. ഒന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനു നിശ്ചിതമാതൃകയിൽ അപേക്ഷ നൽകുക. അല്ലെങ്കിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. ഓൺലൈൻ ആണെങ്കിൽ പിൻനമ്പർ, പിഎഫ് അക്കൗണ്ട് നമ്പർ, ലിങ്ക് ചെയ്തിട്ടുള്ള ഫോൺ നമ്പർ എന്നിവ
നൽകണം.
എന്നാൽ താൻ അപേക്ഷ നൽകിയിരുന്നില്ലെന്നും ഫോൺ നമ്പർ അറിയാവുന്ന ഉന്നത ഉദ്യോഗസ്ഥൻ തട്ടിപ്പ് നടത്തിയതായും നഴ്‌സിംഗ് ഓഫീസർ പറഞ്ഞു. തട്ടിപ്പ് മനസ്സിലായതിനെ തുടർന്ന് നഴ്‌സിംഗ് ഓഫീസർ
ആശുപത്രി അധികൃതർക്കു പരാതി നൽകി.
പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെത്തുടർന്ന് ഉദ്യോഗസ്ഥ പോലീസ് സൈബർ സെല്ലിൽ പരാതി നൽകി. ഇതിൻ്റെ ഭാഗമായി പോലീസ് മെഡിക്കൽ കോളജ് ആശുപത്രി ഓഫീസിലെത്തി ബന്ധപ്പെട്ട ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സാധാരണ ആശുപത്രി അധികൃതർക്ക് ജീവനക്കാരെ കുറിച്ച് ഒരു പരാതി ലഭിച്ചാൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് പ്രാഥമിക രീതീയിൽ അന്വേഷിക്കുകയും പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ ഉന്നത തലത്തിലേക്ക് പരാതി കൈമാറുകയും നടപടി എടുക്കുകയുമാണ് ചെയ്യുന്നത്.
തന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ആശുപത്രി അധികൃതരെ കണ്ടപ്പോൾ മോശം ഇടപെടലുകളാണ് ഉണ്ടായെതെന്നു നഴ്‌സിംഗ് ഓഫീസർ പ റഞ്ഞു.
ആശുപത്രി ഓഫീസ് ജീവനക്കാരുടെ വിശ്വസ്‌തത തകർ ക്കുവാൻ ശ്രമിച്ചെന്ന പേരിൽ നിങ്ങൾക്കെതിരേ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നു പറഞ്ഞ് നഴ്‌സിംഗ് ഓഫീസറെ ആശുപത്രിയിലെ ഉന്നതൻ അപമാനിച്ചതായും നഴ്സിംഗ് ഓഫീസർ പറയുന്നു.
മെഡിക്കൽ കോളജിലെ ജീവനക്കാരിയുടെ പി എഫ് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കാൻ ആശുപത്രിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥൻ ശ്രമിച്ചതോടെ മെഡിക്കൽ കോളേജിലെ ജീവനക്കാർ പരിഭ്രാന്തിയിലായി. തങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധക്കാനുള്ള നെട്ടോട്ടത്തിലാണ് ജീവനക്കാർ.