കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് മോഷണം പതിവാകുന്നു; തിരുവാർപ്പ് സ്വദേശിയുടെ ബൈക്ക് കാഷ്വാലിറ്റിക്ക് സമീപത്തെ പാർക്കിംഗ് ഏരിയയിൽ  നിന്നും മോഷണം പോയി;  ഗാന്ധിനഗർ പൊലീസ് അന്വേഷണം തുടങ്ങി

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് മോഷണം പതിവാകുന്നു; തിരുവാർപ്പ് സ്വദേശിയുടെ ബൈക്ക് കാഷ്വാലിറ്റിക്ക് സമീപത്തെ പാർക്കിംഗ് ഏരിയയിൽ നിന്നും മോഷണം പോയി; ഗാന്ധിനഗർ പൊലീസ് അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളോജ് ആശുപത്രി ക്വാഷ്യാലിറ്റിയുടെ സമീപത്തുനിന്നും ബൈക്ക് മോഷണം പോയതായി പരാതി. തിരുവാർപ്പ് സ്വദേശിയാ നിഖിലിന്റെ സുഹൃത്തിന്റെ KL 05 AL 8003 എന്ന നമ്പറിലുള്ള ബ്ലാക്ക് നിറത്തിലുള്ള പൾസർ ബൈക്കാണ് മോഷണം പോയത്.

ഏപ്രിൽ 1 ന് അമ്മാവനോടൊപ്പമാണ് നിഖിലെത്തിയത്. അഡ്മിറ്റ് ആയതിനാൽ ബൈക്ക് പാർക്കിങ് ഏരിയായിൽ വെച്ചു. രണ്ടാം തീയതി ബൈക്കിന്റെ താക്കോൽ എവിടെയോ നഷട്പ്പെട്ടു. കൂട്ടുകാരനോട് വിളിച്ച് പറഞ്ഞ് ഡൂപ്ലിക്കേറ്റ് കീയുമായി എത്തി ബൈക്ക് നോക്കിയപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്. ഉടൻതന്നെ ​ഗാന്ധിന​ഗർ പൊലീസിൽ പരാതി നല്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group