അമയന്നൂരിൽ മദ്യലഹരിയിൽ യുവാവ് സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവിനും പൊളളലേറ്റു; ​​ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: അയർക്കുന്നം അമയന്നൂരിൽ മദ്യലഹരിയിൽ യുവാവ് സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവിനും പൊള്ളലേറ്റു. ​ഗുരുതരമായി പൊള്ളലേറ്റ ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

അമയന്നൂർ സ്വദേശിയായ അനീഷ്[30], പിതാവ് രാജപ്പൻ[82] എന്നിവർക്കാണ് പൊള്ളലേറ്റത്.

ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യലഹരിയിൽ മകൻ സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി.അസ്വാഭാവികമായ രീതിയിൽ മകന്റെ ശബ്ദം കേട്ട പിതാവ് അവിടേക്ക് ചെല്ലുകയും, മകനെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ​ഗുരുതരമായ രീതിയിൽ പൊള്ളലേറ്റ ഇരുവരേയും സംഭവസ്ഥലത്തെത്തിയ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

ഇരുവർക്കും എഴുപത് ശതമാനത്തോളം പൊള്ളലേറ്റതായിട്ടാണ് റിപ്പോർട്ട്. ​