video
play-sharp-fill

12 മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയ…! കോട്ടയം മെഡിക്കല്‍ കോളജില്‍ അമ്മയുടെ കരള്‍ അഞ്ച് വയസുകാരന് പകര്‍ന്നു നല്‍കി; സര്‍ക്കാര്‍ ആശുപത്രികളിൽ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇത് ആദ്യം; പുതു ചരിത്രമെഴുതി ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം….

Spread the love

കോട്ടയം: മാതൃസ്‌നേഹം കരളായി പകുത്തു നല്‍കാന്‍ അമ്മ തയാറായപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ആ പകുത്തു നല്‍കല്‍ വിജയകരമായി പൂര്‍ത്തിയാക്കി.

കോട്ടയം മെഡിക്കല്‍ കോളജില്‍ അഞ്ചു വയസുകാരനാണ് കരള്‍ മാറ്റി വച്ചത്.
പിതാവിനൊപ്പമായിരുന്നു മലപ്പുറം തിരൂര്‍ സ്വദേശിയായ അഞ്ചു വയസുകാന്‍ മെഡിക്കല്‍ കോളജില്‍ ആദ്യം ചികിത്സയ്ക്കായി എത്തിയിരുന്നത്.

എന്നാല്‍, ഒരു വര്‍ഷം മുന്‍പു പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതോടെ അമ്മയായിരുന്നു അഞ്ചുവയസുകാരനെ ആശുപത്രിയില്‍ എത്തിച്ചുകൊണ്ടിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ കുട്ടിക്കു കരള്‍ മാറ്റിവെക്കണമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ അമ്മ അതിനു തയ്യാറാവുകയായിരുന്നു. ഇതിനു മുന്‍പു സ്വകാര്യ ആശുപത്രികളില്‍ മാത്രമായിരുന്നു പീഡിയാട്രിക് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രീയ നടന്നിരുന്നത്. എന്നാല്‍, കോട്ടയം മെഡിക്കല്‍ കോളജിലെ ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍. സിന്ധുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പുതു ചരിത്രമെഴുതി.

ഡോ. ആര്‍. സിന്ധുവിന്റെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രീയ വിജയകരമായി പൂര്‍ത്തികരിച്ചു.