
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കാണപ്പെട്ട ഉദ്ദേശം 70 വയസ്സ് പ്രായം തോന്നിക്കുന്ന ഊരും പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത പുരുഷ മൃതദേഹം ഗാന്ധിനഗർ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
അടയാള വിവരങ്ങൾ: ഇരുനിറം, നരച്ച താടിയും മീശയും, 163 cm ഉയരം. പിങ്കും വെള്ളയും ലൈനോടുകുടിയ ഷർട്ടും, കാവി മുണ്ടും വേഷം.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0481 2597210, 9497980320 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് ഗാന്ധിനഗർ പൊാലീസ് അറിയിച്ചു.






