video
play-sharp-fill

കോട്ടയം മെഡിക്കൽ കോളജിൽ ജീവനക്കാരികളുടെ വീഡിയോ പകർത്തി:  ചോദ്യ ചെയ്ത സിപിഒയ്ക്കു നേരെ അസഭ്യ വർഷവും കയ്യാങ്കളിയും

കോട്ടയം മെഡിക്കൽ കോളജിൽ ജീവനക്കാരികളുടെ വീഡിയോ പകർത്തി: ചോദ്യ ചെയ്ത സിപിഒയ്ക്കു നേരെ അസഭ്യ വർഷവും കയ്യാങ്കളിയും

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ജീവനക്കാരികളുടെ വീഡിയോയും ചിത്രങ്ങളും പകർത്തി യുവാക്കൾ. ചോദ്യം ചെയ്ത സി.പി. ഒയ്ക്ക് നോരെ അസഭ്യ വർഷവും കയ്യാങ്കളിയും. മെഡിക്കൽ കോളജിൽ രോഗികൾക്കൊപ്പമെത്തുന്ന യുവാക്കൾ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരികളുടെ വീഡിയോയും ഫോട്ടോയും മെബൈൽ ഫോണിൽ എടുക്കുന്നതായി് ശ്രദ്ധയിൽപ്പെട്ടതോടയൊണ് സംഭവം പുറത്തറിഞ്ഞത്. ജീവനക്കാരികൾ അറിയാതെയാണ് ഇവർ ഫോട്ടോ പകർത്തുന്നത്.

കഴിഞ്ഞ ദിവസം ഒരു യുവാവ് വീഡിയോ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സെക്യൂരിറ്റി ജീവനക്കാരി പിടികൂടിയിരുന്നു. സംഭവത്തെ തുടർന്ന് ഇയാളെ അത്യാഹിത വിഭാഗത്തിനുള്ളിൽ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കിയതിന് ശേഷവും ഇയാൾ ജീവനക്കാരുടെ ചിത്രം പകർത്താൻ ശ്രമിക്കുകയും ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവം അറിഞ്ഞ് പോലീസ് എയ്ഡ് ഡ്യൂട്ടിയിലിണ്ടായിരുന്ന സിപിഒ ചോദിച്ചെങ്കിലും ഇയാളെ അസഭ്യം പറയുകയായിരുന്നു. ഇതിന്റെ പേരിൽ ഇയാളെ അറസറ്റ് ചെയ്യാൻ നീക്കമുണ്ടായെങ്കിലും രോഗിയുടെ നില വഷളായതിനെത്തുടർന്ന് വിട്ടയക്കുകയായിരുന്നു.

അത്യാഹിത വിഭാഗത്തിലും മെഡിക്കൽ കോളജ് പരിസരങ്ങളിലും മാധ്യമപ്രവർത്തകർക്ക് ഒഴികെയുള്ളവർക്ക് ചിത്രം പകർത്തുന്നതിൽ നിയന്ത്രണം നില നിൽക്കെയാണ് യുവാക്കളുടെ ഫോട്ടായെടുക്കൽ പതിവാകുന്നത്.ജീവനക്കാരികളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഫോൺ പരിശോധിച്ച് ഫോട്ടോയും വീഡിയോയും ഡിലീറ്റ് ആക്കിട്ട് പറഞ്ഞ് വിടലാണ് പതിവ്. എന്നാൽ ഇവർ പരാതിപ്പെടാൻ തയ്യാറാകത്തതിനാൽ പോലീസിനും നടപടിയെടുക്കാൻ സാധിക്കാത്തത്.