ഡോക്ടർ ജയപ്രകാശ് നിങ്ങൾ മനുഷ്യനല്ല..! കോട്ടയം മെഡിക്കൽ കോളേജിനെയും ഡോക്ടർമാരെയും പ്രകീർത്തിച്ച് സിനിമാ താരം അനൂപ് ചന്ദ്രന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പരാധീനതകളും പരിവേദനങ്ങളും പഴികളും ഏറെയുണ്ടെങ്കിലും, സാധാരണക്കാരായ രോഗികൾക്ക് മികച്ച ചികിത്സ ലഭിക്കാൻ സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രികളിൽ ഒന്നാണ് കോട്ടയം മെഡിക്കൽ കോളേജ്. വിവാദങ്ങളിലൂടെ മാത്രം മാധ്യമങ്ങൾ എല്ലാക്കാലത്തും മെഡിക്കൽ കോളേജ് ആശുപത്രിയെ വാർത്തയ്ക്കു മുന്നിലെത്തിക്കുകയാണ് പതിവ്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ലഭിച്ച മികച്ച സേവനത്തെപ്പറ്റി ഫെയ്‌സ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുകയാണ് നടനും സിനിമാ താരവുമായ അനൂപ് ചന്ദ്രൻ.

അനൂപ് ചന്ദ്രന്റെ സുഹൃത്തിന്റെ അ്ച്ഛന്റെ ആൻജിയോഗ്രാമിന് വേണ്ടിയാണ് ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ഇദ്ദേഹത്തേക്കാൾ ഗുരുതരമായ അസുഖം ബാധിച്ച രോഗികൾ എത്തിയിരുന്നതിനാൽ , അനൂപ് ചന്ദ്രന്റെ സുഹൃത്തിന്റെ അച്ഛന്റെ ആൻജിയോഗ്രാം രാത്രി വൈകി രണ്ടരയോടെയാണ് നടന്നത്. ഇതിനു ശേഷമാണ് ഡോ.ജയപ്രകാശ് ആശുപത്രിയിൽ നിന്നും പുറത്ത് വരുന്നത്. ആശുപത്രിയിൽ നിന്നും പുറത്തേയ്ക്കു വന്ന ഡോക്ടർ ഇവിടെ വരാന്തയിൽ കണ്ട കുട്ടിയെ താലോലിക്കാനും മടിച്ചില്ലെന്നും അനുപ് വൈറലായ വീഡിയോയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു ശേഷം തന്റെ കാറിൽ അനൂപ് വിശ്രമിച്ചു. മെഡിക്കൽ കോളേജ് വളപ്പിൽ രാത്രി മുഴുവൻ വിശ്രമിച്ച അനൂപ് , രാവിലെ ആറു മണിയോടെ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിൽ എത്തി. തുടർന്ന് രോഗികളെ പരിശോധിക്കാൻ വാർഡുകളിലേയ്ക്കു പോയി. ഈ ആത്മാർത്ഥതയും അർപ്പണബോധവുമാണ് ഡോ.ജയപ്രകാശിനെ ദൈവമായി കാണാൻ അനൂപ് ചന്ദ്രനെ പ്രേരിപ്പിക്കുന്നത്.

പണത്തിന്റെയും കമ്മിഷന്റെയും തട്ടിലിട്ട് രോഗികളെ തൂക്കി നോക്കുന്ന കാലത്താണ് വ്യത്യസ്തനായ ഡോക്ടർ അനൂപ് ചന്ദ്രന്റെ വീഡിയോയിലൂടെ വൈറലായി മാറിയത്.