കോട്ടയം എംസി റോഡിൽ കരിമ്പിൻകാല ഫാമിലി റസ്റ്റോറന്റിനു മുൻപിൽ വാഹനാപകടം; നിരവധി പേർക്ക് പരിക്കേറ്റു
കോട്ടയം: എംസി റോഡിൽ കരിമ്പിൻകാല ഫാമിലി റസ്റ്റോറന്റിനു മുൻപിൽ വാഹനങ്ങളുടെ കൂട്ടിയിടി. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ ഒരു കാറും, എതിർ ദിശയിൽ നിന്നും എത്തിയ രണ്ടു കാറുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മൂന്നു കാറുകളിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നു എം.സി റോഡിൽ ചിങ്ങവനം – കോട്ടയം റോഡിൽ ഗതാഗതം തടസപ്പെട്ടു.
Third Eye News Live
0