സ്വന്തം ലേഖകൻ
കോട്ടയം: മറ്റക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മധ്യവയസ്കൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് ഗുരുതര പരിക്ക്.
മകളെ ജോലിക്ക് വിടാനായി പോകുന്നതിനിടെയാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്. അരുവിക്കുഴി വരിക്കമാക്കല്‍ സെബാസ്റ്റ്യൻ ജയിംസാണ് (55) മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മഞ്ഞാമറ്റം – മണല്‍ റോഡില്‍ രണ്ടുവഴിയില്‍ വച്ചായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന മകള്‍ മെറിനെ (24) ഗുരുതര പരുക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലായിലെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മെറിനെ കൊണ്ടു വിടാൻ പോകുന്നതിനിടയില്‍ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സെബാസ്‌റ്റ്യൻ അവിടെവച്ച് തന്നെ മരണപ്പെട്ടു.
സീനിയർ എല്‍.ഐ.സി ഏജന്റായിരുന്നു സെബാസ്റ്റ്യൻ. പൂഞ്ഞാർ അടിവാരം വാഴയില്‍ എല്‍സമ്മ സെബാസ്‌റ്റ്യനാണ് ഭാര്യ. മറ്റു മക്കള്‍ മെല്‍വിൻ, മാഗി.