video
play-sharp-fill

കോട്ടയം മാർക്കറ്റ് താല്കാലികമായി തുറന്നു: തുറന്ന് സാധനങ്ങൾ മാറ്റുന്നതിനു വേണ്ടി മാത്രം; മാർക്കറ്റ് പ്രവർത്തിക്കാൻ ഇനിയും വൈകും

കോട്ടയം മാർക്കറ്റ് താല്കാലികമായി തുറന്നു: തുറന്ന് സാധനങ്ങൾ മാറ്റുന്നതിനു വേണ്ടി മാത്രം; മാർക്കറ്റ് പ്രവർത്തിക്കാൻ ഇനിയും വൈകും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചുമട്ടു തൊഴിലാളികൾക്കും ലോറി ഡ്രൈവർക്കും കൊറോണ ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ അഞ്ചു ദിവസം മുൻപ് അടച്ച കോട്ടയത്തെ മാർക്കറ്റ് വ്യാഴാഴ്ച താല്കാലികമായി തുറന്നു. വ്യാഴാഴ്ച മൂന്നു മണിവരെയാണ് മാർക്കറ്റ് തുറന്നു പ്രവർത്തിക്കുക. ഇവിടെയുള്ള വ്യാപാരികൾക്കു സാധനങ്ങൾ നീക്കം ചെയ്യുന്നതിനും, അവശ്യസാധനങ്ങൾ ആളുകൾക്കു വാങ്ങി സൂക്ഷിക്കുന്നതിനുമാണ് മാർക്കറ്റ് തുറക്കുക.

ചെറുകിട മാർക്കറ്റുകളിലേയ്ക്കു സാധനങ്ങൾ കൈമാറ്റം ചെയ്യുന്നതിനു വേണ്ടി മാത്രമാണ് മാർക്കറ്റ് തുറക്കുന്നത് എന്നു ജില്ലാ കളക്ടർ പി.കെ സുധീർ ബാബു തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ചെറുകിട വ്യാപാരികൾക്ക് മൂന്നു മണി വരെ മാർക്കറ്റിൽ എത്തി സാധനങ്ങൾ വാങ്ങി. കച്ചവടക്കാരനല്ലാത്തവർക്കു നേരിട്ട് മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങാൻ അനുവാദമില്ല. ഉപഭോക്താക്കൾ മാർക്കറ്റിലേയ്ക്കു എത്തിയാൽ ഇവരെ തടയുന്നുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വെള്ളിയാഴ്ച അടച്ച മാർക്കറ്റ് വ്യാഴാഴ്ച ആദ്യമായാണ് തുറന്നു പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം പച്ചക്കറിമാർക്കറ്റ് തുറന്ന ശേഷം ആളുകൾക്കു സാധനങ്ങൾ നീക്കം ചെയ്യാൻ അവസരം നൽകിയിരുന്നു. ഇതിനു സമാനമായ രീതിയിലാണ് കോട്ടയം മാർക്കറ്റ് ഇപ്പോൾ തുറന്നു നൽകിയിരിക്കുന്നത്.

്‌വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ തുറന്ന മാർക്കറ്റ് ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ പ്രവർത്തനം അവസാനിപ്പിക്കും. കോട്ടയം ടിബി റോഡിൽ അനുപമ തീയറ്ററിനു മുന്നിലെ റോഡ് മാത്രമാണ് ഇപ്പോൾ തുറന്നു നൽകിയിരിക്കുന്നത്. ഈ റോഡിലൂടെയാണ് വ്യാപാരികൾ ഇപ്പോൾ മാർക്കറ്റിനുള്ളിൽ കയറുന്നത്. ഇതുവഴി മാത്രമാണ് മാർക്കറ്റിനുള്ളിലേയ്ക്കു പ്രവേശനം.

രോഗിയുള്ള സ്ഥലമായതിനാൽ മാർക്കറ്റ് ഇപ്പോൾ ഹോട്ട് സ്‌പോട്ടാണ്. ചെറുകിട സ്ഥാപനങ്ങളിലേയ്ക്കു കൈമാറ്റം ചെയ്യുന്നതിനായി സാധനങ്ങൾ എടുക്കുന്നതാണ് പ്രധാനമായും വ്യാപാരികൾ ചെയ്യുന്നത്. ജില്ലയിലെ ഗ്രാമീണ മേഖലയിലെ പല സ്ഥാപനങ്ങളിലും അവശ്യ വസ്തുക്കളുടെ ക്ഷാമം ഉണ്ട്. എന്നാൽ, കോട്ടയം മാർക്കറ്റിൽ ഇവ കൂടിക്കിടക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മാർക്കറ്റ് തുറന്നു നൽകിയത്.

ജില്ലാ കളക്ടർ പി.കെ സുധീർ ബാബു, ജില്ലാ പൊലീസ് മേധാവി ജി.ജയേേദവ എന്നിവരുടെ നേതൃത്വത്തിൽ മാർക്കറ്റിൽ എത്തി പരിശോധന നടത്തിയാണ് മാർക്കറ്റ് താല്കാലികമായി തുറന്നു നൽകിയത്.