
സ്വന്തം ലേഖിക
കോട്ടയം: മറിയപ്പള്ളിയിൽ എം.സി റോഡിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി . മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. പ്രദേശത്തു നിന്നും അതിരൂക്ഷമായ ദുർഗന്ധമുണ്ടായതിനെ തുടർന്നു നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് ഇവർ വിവരം ചിങ്ങവനം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്ത് എത്തി. കാടിനുള്ളിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് 70 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്.പൂർണമായും അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതാണ് എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


