video
play-sharp-fill

മാര്‍ജിന്‍ മണി വായ്പ തിരിച്ചടവ് കുടിശ്ശികയായിട്ടുള്ള സംരഭകര്‍ക്കായി കോട്ടയത്ത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

മാര്‍ജിന്‍ മണി വായ്പ തിരിച്ചടവ് കുടിശ്ശികയായിട്ടുള്ള സംരഭകര്‍ക്കായി കോട്ടയത്ത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വ്യവസായ വകുപ്പില്‍ നിന്ന് അനുവദിച്ച മാര്‍ജിന്‍ മണി വായ്പ തിരിച്ചടവ് കുടിശ്ശികയായിട്ടുള്ള സംരഭകര്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു.

യൂണിറ്റ് ഉടമയായ യഥാര്‍ത്ഥ വായ്പക്കാരന്‍ മരണപ്പെടുകയും സ്ഥാപനം പ്രവര്‍ത്തനരഹിതവും സ്ഥാപനത്തിന്റെ ആസ്തികള്‍ വായ്പാ തിരിച്ചടവിന് സാദ്ധ്യമല്ലാത്തതുമായ സാഹചര്യത്തില്‍ കുടിശ്ശിക തുക പൂര്‍ണ്ണമായും എഴുതിത്തള്ളും. വായ്പക്കാരന്റെ അനന്തരാവകാശിയുടെ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റുള്ള എല്ലാ മാര്‍ജിന്‍ മണി വായ്പകളിലും തുക ഒറ്റത്തവണയായോ 50 ശതമാനം ആദ്യഗഡുവായും അവശേഷിക്കുന്ന തുക ജൂണ്‍ മൂന്നിനകം രണ്ടു ഗഡുക്കളായും അടച്ചു തീര്‍ക്കാം. ഫോണ്‍ .ജില്ലാ വ്യവസായ കേന്ദ്രം .