video
play-sharp-fill
കോട്ടയം മാങ്ങാനത്ത് മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; സെക്യൂരിറ്റി ജീവനക്കാരന് 25 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും

കോട്ടയം മാങ്ങാനത്ത് മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; സെക്യൂരിറ്റി ജീവനക്കാരന് 25 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് 25 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും. മാങ്ങാനം ആനത്താനം ഭാഗത്ത് പള്ളിനീരാക്കല്‍ വര്‍ഗീസി (ബാബു-60)നെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി -ഒന്ന് ജഡ്ജി കെ.എന്‍. സുജിത്ത് ശിക്ഷിച്ചത്.

രണ്ടു വകുപ്പുകളിലായി ഇരുപത്, അഞ്ചു വര്‍ഷം വീതമാണ് ശിക്ഷയെങ്കിലും ഏറ്റവും കൂടിയ ശിക്ഷയായ 20 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷവും രണ്ടു മാസവുംകൂടി ശിക്ഷ അനുഭവിക്കണം.

2016 മേയ് മുതല്‍ 2017 ഡിസംബര്‍ 31 വരെയുള്ള കാലയളവിലാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ അതിജീവിതയെ പിതാവിന്‍റെ സുഹൃത്തായ വര്‍ഗീസ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളില്‍ നടത്തിയ കൗണ്‍സലിംഗില്‍ കുട്ടിയില്‍നിന്ന് കാര്യങ്ങള്‍ മനസിലാക്കിയ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനെയും ചൈല്‍ഡ് ലൈന്‍ പോലീസിനെയും അറിയിച്ചു. തുടര്‍ന്ന് മണര്‍കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന ഇന്‍സ്പെക്ടര്‍ പ്രസാദ് ഏബ്രഹാം വര്‍ഗീസ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

പോക്‌സോ ആറാം വകുപ്പ് പ്രകാരം ഇരുപത് വര്‍ഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കഠിന തടവും അനുഭവിക്കണം. പോക്‌സോ പത്താം വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം കഠിന തടവും 50000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ രണ്ടു മാസം തടവും അനുഭവിക്കണമെന്നാണ് കോടതി വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.എം.എന്‍ പുഷ്‌കരന്‍ കോടതിയില്‍ ഹാജരായി.