play-sharp-fill
കോട്ടയത്തിന്റെ ഓണാഘോഷം സെപ്റ്റംബർ ഏഴിന്  മാമ്മൻ മാപ്പിള ഹാളിൽ; വനിതകളുടെ ശിങ്കാരിമേളവും, എം ജി ശ്രീകുമാർ മ്യൂസിക് അക്കാദമിയുടെ സംഗീത വിരുന്നിനുമൊപ്പം സിനിമാ താരം സമീക്ഷയും, ജൂനിയർ ജഗദീഷും, ജൂനിയർ ജയനും, മാജിക് ഷോയുമായി ബേബി ഫിദയും വേദിയിലെത്തുന്നു;  ആഘോഷങ്ങൾ രാവിലെ ഒൻപത് മുതൽ മാമ്മൻ മാപ്പിള ഹാളിൽ

കോട്ടയത്തിന്റെ ഓണാഘോഷം സെപ്റ്റംബർ ഏഴിന് മാമ്മൻ മാപ്പിള ഹാളിൽ; വനിതകളുടെ ശിങ്കാരിമേളവും, എം ജി ശ്രീകുമാർ മ്യൂസിക് അക്കാദമിയുടെ സംഗീത വിരുന്നിനുമൊപ്പം സിനിമാ താരം സമീക്ഷയും, ജൂനിയർ ജഗദീഷും, ജൂനിയർ ജയനും, മാജിക് ഷോയുമായി ബേബി ഫിദയും വേദിയിലെത്തുന്നു; ആഘോഷങ്ങൾ രാവിലെ ഒൻപത് മുതൽ മാമ്മൻ മാപ്പിള ഹാളിൽ

സ്വന്തം ലേഖകൻ

കോട്ടയം: തേർഡ് ഐ ന്യൂസിന്റെ ഓണാഘോഷം സെപ്റ്റംബർ ഏഴിന് മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം ഉച്ചക്ക് 2 ന് സഹകരണ മന്ത്രി ശ്രീ വി.എൻ വാസവൻ നിർവഹിക്കും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജോസ് കെ മാണി എംപി, തോമസ് ചാഴികാടൻ എംപി, കോട്ടയം നഗരസഭാ അധ്യക്ഷ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി ഗോപകുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ, സിപിഎം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയംഗം അസീസ് കുമാരനെല്ലൂർ, പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി റോബിൻ തോമസ് തുടങ്ങിയവർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭയിലെ മികച്ച പത്ത് കൗൺസിലർമാരെ കണ്ടെത്താൻ തേർഡ് ഐ ന്യൂസ് നടത്തിയ ജനകീയ സർവ്വേയിലെ വിജയികളെ യോഗത്തിൽ സഹകരണമന്ത്രി വി എൻ വാസവൻ ആദരിക്കും.

വാർഡുകളിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന പത്ത് കൗൺസിലർമാർക്കാണ് പുരസ്കാരം ലഭിക്കുക.

നഗരസഭാ പരിധിയിൽ താമസിക്കുന്നതും ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടതുമായ നുറ്റി നാല്പത്തിരണ്ട് പേർക്ക് ഓണപുടവ നല്കുന്നതിനൊപ്പം
ആഘോഷത്തിന് മാറ്റ് കൂട്ടാൻ
വനിതകളുടെ ശിങ്കാരിമേളവും, പിന്നണി ​ഗായകൻ എം ജി ശ്രീകുമാർ മ്യൂസിക് അക്കാദമിയുടെ സംഗീത വിരുന്നും, മാവേലിയും, സിനിമാ താരം സമീക്ഷയും, ജൂനിയർ ജഗദീഷും, ജൂനിയർ ജയനും, മാജിക് ഷോയുമായി ബേബി ഫിദയും വേദിയിലെത്തുന്നു.

കോട്ടയത്തിന്റെ ഓണാഘോഷം അടിച്ച് പൊളിക്കാൻ എല്ലാവരേയും ഉത്രാടനാളിൽ മാമ്മൻ മാപ്പിള ഹാളിലേക്ക് ക്ഷണിക്കുന്നു.