video
play-sharp-fill
മകളെ പാട്ട് പഠിപ്പിക്കാൻ എത്തി; അമ്മയെ വളച്ചെടുത്ത് മാഷ്; പഠിത്തം മുടങ്ങാതിരിക്കാൻ  കുട്ടിയെയും കൂടെ കൂട്ടി മാഷും അമ്മയും നാടുവിട്ടു ; നാട്ടിലെങ്ങും പാട്ടായി കുമാരനെല്ലൂരിലെ ഒളിച്ചോട്ടം

മകളെ പാട്ട് പഠിപ്പിക്കാൻ എത്തി; അമ്മയെ വളച്ചെടുത്ത് മാഷ്; പഠിത്തം മുടങ്ങാതിരിക്കാൻ കുട്ടിയെയും കൂടെ കൂട്ടി മാഷും അമ്മയും നാടുവിട്ടു ; നാട്ടിലെങ്ങും പാട്ടായി കുമാരനെല്ലൂരിലെ ഒളിച്ചോട്ടം

സ്വന്തം ലേഖകൻ

കോട്ടയം : മകളെ പാട്ടു പഠിപ്പിക്കാൻ വീട്ടിൽ വന്ന യുവാവുമായി അമ്മയ്ക്ക് പ്രണയം. പിരിയാൻ വയ്യെന്നായപ്പോൾ യുവാവിനോപ്പം അമ്മ മകളെയും കൂട്ടി മുങ്ങി. സംഭവം കോട്ടയം കുമാരനല്ലൂരിലാണ്.

അടുത്ത നാളിൽ കുമാരനെല്ലൂരിൽ വാടകയ്ക്ക് താമസിക്കാനെത്തിയതാണ് പെൺകുട്ടിയുടെ കുടുംബം. സ്റ്റേജ് ഷോകളിൽ പാട്ട് പാടുന്ന പെൺകുട്ടിയെ പാട്ടു പരിശീലിപ്പിക്കാൻ ഒരു യുവാവ് എത്തുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരമായി വീട്ടിലെത്തിയ യുവാവ് വളച്ചെടുത്തതാകട്ടെ പെൺകുട്ടിയുടെ അമ്മയെ. പ്രണയം മൂത്ത് പിരിയാൻ വയ്യെന്നായപ്പോൾ നാടുവിടാൻ തീരുമാനിച്ചു.

കഴിഞ്ഞ ദിവസമാണ് ഇവരെ കാണാതായത്.
ഇവർക്കൊപ്പം പെൺകുട്ടിയും പോയി.
കുമാരനല്ലൂരിലെ പാട്ടുപഠിത്തവും ഒളിച്ചോട്ടവും ഇപ്പോള്‍ നാട്ടിലെങ്ങും പാട്ടാണ് .